നളചരിതം ആട്ടക്കഥയുടെ ആസ്വാദനത്തിനായി ഏതാനും വസ്തുതകള്‍ അറിയണം.
കൃസ്തുവര്‍ഷം 1745നു അല്‍പ്പം മുമ്പായി രചിക്കപ്പെട്ടതാണ് നളചരിതം.ഒന്നര ശതാബ്ദ
ക്കാലം അറിയപ്പെട്ടിരുന്നില്ല.
മഹാഭാരത
കഥയില്‍ (വനപര്‍വ്വം) വനവാസത്തിലായ പാണ്ഡവരോട് ബ്രുഹ
ദ്വാ
ശന്‍ മുനി ചൂതുകളിയുടെ അനന്തരഫലങ്ങളെ വ്യക്തമാക്കുവാന്‍ പറഞ്ഞു കൊടു
ക്കു
ന്നതാണ് നളചരിതം കഥ.
ഈ കഥാ
ഭാഗത്തെ ചമ്പുക്കളും കുഞ്ചന്‍ നമ്പ്യാരും ആവിഷ്ക്കരിച്ചിട്ടുണ്ട്.എന്നാല്‍ ഉണ്ണാ
യി വാര്യര്‍ കഥയെ ആട്ടക്കഥയാക്കിയപ്പോള്‍ അത് വിശേഷമായ കൃതിയാ
യി.മറ്റു
ആ
ട്ടക്കഥ
ക
ളില്‍
വെറും ടൈപ്പുകളെ കാണുമ്പോള്‍ വാര്യരുടെ ആട്ടക്കഥ
യില്‍
ടൈപ്പുക
ളി
ല്ല
;
കഥാപാത്ര
ങ്ങള്‍
മാത്രമേയുള്ളൂ.വാര്യരുടെ മനശാസ്ത്രജ്ഞാനം
ഉണ്ണായിവാര്യരുടെ മനശാസ്ത്രജ്ഞാനം പ്രകടമാകുന്ന ഒരു സന്ദര്‍ഭം പാഠഭാഗത്തുണ്ട്.
ഹംസം ദമയന്തിയോട് അടുക്കുന്ന രീതിയില്‍ ഇത് പ്രകടമാണ്.
വാര്യരുടെ ഔചിത്യബോധം
മഹാഭാരതത്തിലെ നളവൃത്താന്തങ്ങളില്‍ നിന്നും നാടകീയ മുഹൂര്‍ത്തങ്ങള്‍ക്ക് അനുയോജ്യ
മായവ മാത്രം തിരഞ്ഞെടുത്തു.കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലും ഇത് കാണാം.
ഹംസം ആകാശത്തു നിന്ന് വരുന്നത് ദമയന്തി നോക്കിക്കണ്ടത്.......
ഹംസത്തിന്റെ പാത്രചിത്രീകരണത്തിലും ഇത് പ്രകടമാണ്.ഉണ്ണായി വാര്യരുടെ പാത്ര സൃഷ്ടിയുടെ പൂര്‍ണ്ണത ഹംസത്തില്‍ കാണാം.
നളചരിതം ഒരു ഉത്തമ സാഹിത്യ സൃഷ്ടി
രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണല്ലോ ആട്ടക്കഥകള്‍ രചിക്കുന്നത്.അതോടൊപ്പം
കലകള്‍ ജീവിതാവബോധം നല്കുന്നവയുമായിരിക്കും.സാഹിത്യത്തിനു ഗണ്യമായ പ്രാധാന്യം നല്‍കുമ്പോഴാണ് ജീവിതാവബോധം രൂപപ്പെടുകയുല്ലുവെന്നപൊരുള്‍
പല ആട്ടക്കഥ കര്‍ത്താക്കളും മറന്നു.അവരില്‍ നിന്നും വ്യത്യസ്തനാണ് ഉണ്ണാ
യി വാര്യര്‍ .
കനക്കുമര്‍ത്ഥം
കഥകളിയിലെ ഗാനാല്‍മകതയെ പോഷിപ്പിക്കാന്‍ പ്രാസങ്ങളും യമകവും ഉപയോ
ഗിച്ചുണ്ടെങ്കിലും രചനയുടെ ബാഹ്യ സൌന്ദര്യമായ ശബ്ടാലങ്കാരങ്ങളേക്കാള്‍ ആരെ
യും അത്ഭുതപ്പെടുത്തുന്നതാണ് വാര്യരുടെ അര്‍ത്ഥാലങ്കാരങ്ങളുടെ മിതബോധവും ഔ
ചിത്യവും ആശയ ദീപ്തിയും.കാളിദാസന്റെ വാഗര്‍ത്ഥ പ്രതിപത്തി വാര്യരെ വളരെയ
ധികം ആകര്‍ഷിച്ചിരിക്കുന്നു.കാവ്യം രമണീയാര്‍ത്ഥ പ്രതിപാദകമാണെന്നു വാര്യര്‍ വിശ്വസിച്ചു.
ഇതിവൃത്ത ഗതിക്കും കഥാപാത്രങ്ങളുടെ സ്വഭാവത്തിനും തമ്മില്‍ ഏകാന്തമായ പൊ
രുത്തം വരുത്തുക എന്നാ ഉന്നത കാലാസാരസ്വാത്ത രഹസ്യം വാര്യര്‍ ഉള്‍ക്കൊണ്ടി
ട്ടുണ്ട്.
"ആടാനുള്ള പദങ്ങള്‍ക്കു അര്‍ത്ഥപരമായും ആശയപരമായും നേരെ വാ നേരെ പോ എന്ന മട്ടിലുള്ള ആര്‍ജവം വേണം.നളച്ചരിതത്തില്‍ അത്തരം പദങ്ങള്‍ കുറയും.അതി
നാല്‍ ആട്ടക്കാര്‍ക്ക് വിഷമം കൂടും." -എസ്.കെ.വസന്തന്‍ പറയുന്നു.
മലയാളത്തില്‍ കൃതികള്‍ മനുഷ്യ കഥാനുഗായികള്‍ എന്ന് ആദ്യം വന്നത് നളചരിത
ത്തിലാണ്.കുടുംബം എന്ന സ്ഥാപനത്തെ വളരെ ഗൌരവമായി കണ്ട എഴുത്തുകാ
രനായിരുന്നു ഉണ്ണായി വാര്യര്‍.
ഫിലിപ്പ്
കുഞ്ചന്‍ നമ്പ്യാര്‍ കലക്കത്ത് ഭവനം
[പത്താം ക്ലാസുകാര്‍ക്ക് പഠിക്കുവാനും ആസ്വദിക്കുവാനുമുള്ള "രാവണന്‍ പിടിച്ച പുലിവാല്"തൃശൂരിലെ മാതാ മണ്ണംപെട്ട സ്കൂളിലെ കുറച്ചു കുട്ടികള്‍ മാറ്റിയെഴുതിയത് ഇവിടെ വായിക്കാം ]
എന്നുടെ ഗുരുവരനരുളിയപോലെ
ഓട്ടന്തുള്ളലില്‍ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതെ
നാരായണ ജയേ നാരായണ ജയേ
നാരായണ ജയേ നാരായണ ജയേ
കണ്ടില്ലിവിടെ രാജസദസ്സില്‍
ലങ്കാധിപനാം ദശമുഖധീരന്‍
സ്വന്തം കഴിവില്‍ ഗര്‍വുള്ളവനാം
അസുരന്നിവനോ രാവണരാജന്‍
അതാ വരുന്നു
അതാവരുന്നു ചതുര മുനീന്ദ്രന്‍
ലങ്കാരാജന് ഏഷണിയേറ്റാന്‍
നാരായണ ജയ ( 4)
ഏഷണി എന്താണറിയണമെങ്കില്‍
കണ്ണും കാതും കൂര്‍പ്പിച്ചോളൂ
ലങ്കാധിപനെ,കണ്ടോ അവിടെ
മാര്‍ക്കടരാജന്‍ ബാലിച്ചേട്ടന്‍
ബാലിച്ചേട്ടന്‍
മര്‍ക്കടരാജന്‍
കിഷ്ക്കിന്ധപുരിതന്നുടെയധിപന്‍
ഈരെഴുലകിന്നധിപതിയെന്നഹമ്മതിയോടെ വാനരരാജന്‍
വാനരരാജന്‍
അഹമതി തീര്‍ക്കാന്‍ രാവണനോളം പോന്നവരുണ്ടോ
ഇഹലോകത്തില്‍
ഇഹലോകത്തില്‍
ഭൂലോകത്തില്‍
പരലോകത്തില്‍
പാതാളത്തില്‍
നാരായണ ജയ( 4)
ഇത്ഥംകേട്ടു രാവണന്നയ്യോ കൊപാകുലനായ് ചാടിയെണീറ്റു
ചാടിയെണീറ്റു
ലാംഗുലം തുള്ളല്‍
എന്നാലിനിയൊരു കഥയുര ചെയ്യാംഎന്നുടെ ഗുരുവരനരുളിയപോലെ
ഓട്ടന്തുള്ളലില്‍ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതെ
നാരായണ ജയേ നാരായണ ജയേ
നാരായണ ജയേ നാരായണ ജയേ
കണ്ടില്ലിവിടെ രാജസദസ്സില്‍
ലങ്കാധിപനാം ദശമുഖധീരന്‍
സ്വന്തം കഴിവില്‍ ഗര്‍വുള്ളവനാം
അസുരന്നിവനോ രാവണരാജന്‍
അതാ വരുന്നു
അതാവരുന്നു ചതുര മുനീന്ദ്രന്‍
ലങ്കാരാജന് ഏഷണിയേറ്റാന്‍
നാരായണ ജയ ( 4)
ഏഷണി എന്താണറിയണമെങ്കില്‍
കണ്ണും കാതും കൂര്‍പ്പിച്ചോളൂ
ലങ്കാധിപനെ,കണ്ടോ അവിടെ
മാര്‍ക്കടരാജന്‍ ബാലിച്ചേട്ടന്‍
ബാലിച്ചേട്ടന്‍
മര്‍ക്കടരാജന്‍
കിഷ്ക്കിന്ധപുരിതന്നുടെയധിപന്‍
ഈരെഴുലകിന്നധിപതിയെന്നഹമ്മതിയോടെ വാനരരാജന്‍
വാനരരാജന്‍
അഹമതി തീര്‍ക്കാന്‍ രാവണനോളം പോന്നവരുണ്ടോ
ഇഹലോകത്തില്‍
ഇഹലോകത്തില്‍
ഭൂലോകത്തില്‍
പരലോകത്തില്‍
പാതാളത്തില്‍
നാരായണ ജയ( 4)
ഇത്ഥംകേട്ടു രാവണന്നയ്യോ കൊപാകുലനായ് ചാടിയെണീറ്റു
ചാടിയെണീറ്റു
ചാടിയെണീറ്റു
കോപത്തോടെ
ചെന്നൂ അരികെ
ബാലിക്കരികെ
അതാപിടിച്ചൂ..(ടക,ടക)
കോപത്തോടെ
ചെന്നൂ അരികെ
ബാലിക്കരികെ
അതാപിടിച്ചൂ..(ടക,ടക)
വാലു പിടിച്ചു(ടക,ടക,ടക,ടക)
രാവണനാ പുലിവാലു പിടിച്ചു
എന്നിട്ടെന്തായ് ,എന്നിട്ടെന്തായ് ( 2),രാവണനെന്തായ് ?
നാരായണ ജയ( 4)
ചുറ്റീ ബാലീ ലാംഗുലമാലെ
രാവണരാജന്‍ തന്നുടെ ഹസ്തം( 2)
ചതിവു പിണഞ്ഞൊരു ഭാവത്തോടെ
ദശമുഖനാമുഖനീമുഖമത് നോക്കീ( 2)
ആംഗ്യം കാട്ടീ ചതുര മുനീന്ദ്രന്‍
മറുഹസ്തത്താല്‍ വാലുപിടിക്കാന്‍ ( 2)
പിന്നീടെന്തായ്( 3)
രാവനനെന്തായ്?
നാരായണ ജയ( 4)
മുനിയുടെ ഭാവം കണ്ടോരുനേരം
വാലുപിടിച്ചൂ മറുഹസ്തത്താല്‍( 2)
പിന്നീടയ്യോ!പിന്നീടയ്യോ!
ഇരുപതു കൈകളും ലാംഗുലമാലെ ചുറ്റിവരിഞ്ഞൂ( 3)
വാനരവാലാല്‍ ചുറ്റിവരിഞ്ഞൂ
നാരായണ ജയ( 4)
രാവണനാ പുലിവാലു പിടിച്ചു
എന്നിട്ടെന്തായ് ,എന്നിട്ടെന്തായ് ( 2),രാവണനെന്തായ് ?
നാരായണ ജയ( 4)
ചുറ്റീ ബാലീ ലാംഗുലമാലെ
രാവണരാജന്‍ തന്നുടെ ഹസ്തം( 2)
ചതിവു പിണഞ്ഞൊരു ഭാവത്തോടെ
ദശമുഖനാമുഖനീമുഖമത് നോക്കീ( 2)
ആംഗ്യം കാട്ടീ ചതുര മുനീന്ദ്രന്‍
മറുഹസ്തത്താല്‍ വാലുപിടിക്കാന്‍ ( 2)
പിന്നീടെന്തായ്( 3)
രാവനനെന്തായ്?
നാരായണ ജയ( 4)
മുനിയുടെ ഭാവം കണ്ടോരുനേരം
വാലുപിടിച്ചൂ മറുഹസ്തത്താല്‍( 2)
പിന്നീടയ്യോ!പിന്നീടയ്യോ!
ഇരുപതു കൈകളും ലാംഗുലമാലെ ചുറ്റിവരിഞ്ഞൂ( 3)
വാനരവാലാല്‍ ചുറ്റിവരിഞ്ഞൂ
നാരായണ ജയ( 4)
ചെണ്ട പിണഞ്ഞൊരു നേരത്തയ്യോ
കരങ്ങളെല്ലാം തിരിച്ചെടുക്കാന്‍
പതിനെട്ടടവും
പതിനെട്ടടവും പയറ്റിനോക്കീ
ലങ്കാധിപനാം രാവണരാജന്‍
ചടുപിടു ത്ധടുതി പറന്നുയര്‍ന്നു
ദശകന്ധരനെ വായുവിലെറ്റി( 2)
സപ്തസരസ്സും താണ്ടിക്കൊണ്ട്
രാത്രിഞ്ചരനുടെ ഗാത്രമശേഷം
തീര്‍ത്ഥസ്നാനം ചെയ്യിപ്പിച്ചൂ
കൃതാര്‍ത്ഥനായീ ബാലി മടങ്ങീ
നാരായണ ജയ( 4)
നാരായണ ജയ( 4)
കഥകേട്ടല്ലോ നാട്ടുകാരെ
രാവണന്‍ പിടിച്ചത് പുലിവാല്ലല്ലേ..
നാരായണ ജയ( 4)
കരങ്ങളെല്ലാം തിരിച്ചെടുക്കാന്‍
പതിനെട്ടടവും
പതിനെട്ടടവും പയറ്റിനോക്കീ
ലങ്കാധിപനാം രാവണരാജന്‍
ചടുപിടു ത്ധടുതി പറന്നുയര്‍ന്നു
ദശകന്ധരനെ വായുവിലെറ്റി( 2)
സപ്തസരസ്സും താണ്ടിക്കൊണ്ട്
രാത്രിഞ്ചരനുടെ ഗാത്രമശേഷം
തീര്‍ത്ഥസ്നാനം ചെയ്യിപ്പിച്ചൂ
കൃതാര്‍ത്ഥനായീ ബാലി മടങ്ങീ
നാരായണ ജയ( 4)
നാരായണ ജയ( 4)
കഥകേട്ടല്ലോ നാട്ടുകാരെ
രാവണന്‍ പിടിച്ചത് പുലിവാല്ലല്ലേ..
നാരായണ ജയ( 4)
(ജാസ്മിന്‍,അര്‍ച്ചന,ശ്രദ്ധ,ആതിര,കൃഷ്ണപ്രിയ,നിവേദിത.ടി.ആര്‍(മാതാ ഹൈസ്ക്കൂല്‍,മണ്ണംപെട്ട ,തൃശൂര്‍)
[അണിയറ : പത്താം ക്ലാസില്‍ എഴുത്തച്ഛനെക്കുറിച്ചു ഓ.എന്‍.വി.രചിച്ച ലേഖനം കുട്ടികള്‍ക്ക് പഠിക്കുവാനുണ്ട് .അതില്‍ എഴുത്തച്ഛന്റെ പ്രശസ്തിക്കു കാരണമായ 3 ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ആ ഘടകങ്ങള്‍ ദേശം, ഭാഷ,കാലം എന്നിവയാണ്.ഈ പാഠഭാഗത്തിലെ സവിശേഷതകള്‍ ഉള്ളടക്കിയതാണീ ഈ കൊച്ചു രചന ]
എഴുത്തച്ഛന്റെ ഒരേയൊരു മകനാണ് രാജു. നന്നായി പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു.അമ്മയായിരുന്നു അവനെ പഠിപ്പിച്ചിരുന്നത്.പക്ഷെ അമ്മയുടെ മരണം അവനെ വല്ലാത്ത ദു:ഖത്തിലാഴ്ത്തുകയും പഠനത്തില്‍ ബലഹീനനാകുകയും ചെയ്തു.എഴുത്തച്ഛന്‍ തന്റെ മകന്‍ "ദേശം" എന്ന ഭൂമിശാസ്ത്രത്തിലും "ഭാഷ" എന്ന മലയാളത്തിലും "കാലം" എന്ന സാമൂഹ്യ വിഷയത്തിലും പിന്നോക്കമാണ് എന്ന് അറിഞ്ഞു അവനെ പ്രസിദ്ധനാക്കാന്‍ ശ്രമിക്കുന്നു.
രംഗം :1
എഴുത്തച്ഛന്‍:രാജു.നിനക്കെന്താ ഭൂമിശാസ്ത്രം പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിച്ചിട്ടുണ്ടല്ലോ?
രാജു:ഉത്തര കേരളത്തിലെ പഴയ പൊന്നാനി താലൂക്കിലെ തിരൂരിനടുത്ത് തൃക്കണ്ടിയൂരിലെ തുഞ്ചന്‍പറമ്പായ വലതുകൈയും സ്വാതികനായുള്ളോരു മനുഷ്യന്‍ ,മനുഷ്യ പദ്മേഷു രവി സ്വരൂപം ,ശാപം പറ്റി ഭൂമിയില്‍ വന്ന ഗന്ധര്‍വന്‍ എന്നീ വിശേഷണങ്ങളുള്ള എന്റെ തലച്ചോറുമാണ് ഇതിനു കാരണം.
രംഗം :2
രാജു തനിക്കു മലയാലത്തില ലഭിച്ച കോഴിമുട്ടയുമായി എഴുത്തച്ഛനരികില്‍ വന്നു.
എഴുത്തച്ഛന്‍:എന്താ?
രാജു:എനിക്ക് മലയാളം പരീക്ഷാ പേപ്പര്‍ കിട്ടി.
എഴുത്തച്ഛന്‍:എത്രയാ മാര്‍ക്ക്?
രാജു:അതൊന്നുമില്ല
എഴുത്തച്ഛന്‍:എന്താ അങ്ങിനെ നീ വന്നത്?നീ പഠിച്ചിട്ടല്ലേ പരീക്ഷ എഴുതിയത്?
രാജു:അതെ.പക്ഷെ,എനിക്ക് തമിഴ് പ്രഭാവമുള്ള പാട്ട് എന്ന പാഠവും സംസ്കൃത പ്രഭാവമുള്ള മണിപ്രവാളം എന്ന പാഠവും ഒരുമിച്ചു ഓര്‍മയില്‍ നില്‍ക്കുന്നില്ല.
എഴുത്തച്ഛന്‍:ഓ...നിനക്ക് ഞാന്‍ തമിഴ് പ്രഭാവമുള്ള പാട്ട് എന്ന പാഠവും സംസ്കൃത പ്രഭാവമുള്ള മണിപ്രവാളം എന്ന പാഠവും ചേര്‍ത്തു മലയാളഭാഷ എന്ന സംഗ്രഹം ഉണ്ടാക്കിത്തരാം.നീ അങ്ങനെ പഠിച്ചു മിടുക്കനാകണം.
രംഗം :3
രാജു തനിക്കു സാമൂഹ്യ ശാസ്ത്രത്തില്‍ ലഭിച്ച താറാമുട്ടയുമായിഎഴുത്തച്ഛനരികില്‍ എത്തി.
എഴുത്തച്ഛന്‍:എന്താ?
രാജു:എനിക്ക് സാമൂഹ്യശാസ്ത്രത്തിന്റെ പേപ്പര്‍ കിട്ടി.
എഴുത്തച്ഛന്‍:എന്താ നിനക്കിത്ര കുറവ്?നിനക്ക് പാഠഭാഗങ്ങള്‍ ഒട്ടും മനസ്സിലായിരുന്നില്ലേ?
രാജു:കുറച്ചു മാത്രമേ മനസ്സിലായുള്ളൂ.കാരണം ആ കാലഘട്ടത്തില്‍ എന്റെ വലതു കൈക്ക് വളരെ കഷ്ട്ടകാലമായിരുന്നു.സംബന്ധ സമ്പ്രദായം,ദേവദാസീ സമ്പ്രദായം തൊട്ടാല്‍ കൂടായ്മ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങള്‍ എന്നെ അലട്ടിയതിനാലാണ് എനിക്ക് മാര്‍ക്ക് കുറഞ്ഞത്.
എഴുത്തച്ഛന്‍:അപ്പോള്‍ ഈ രോഗങ്ങള്‍ക്കെതിരെ ഞാന്‍ ശ്വാശ്വത പരിഹാരം ലഭിക്കുവാനായി ഭക്തിപ്രസ്ഥാനം കവിത പവിത്ര മോതിരത്തില്‍ അരച്ചു നാവില്‍ ചാലിച്ചു തരാം.അപ്പോള്‍ നിന്റെ രോഗം സുഖപ്പെടും.
( ജെറി ജോണ്‍സന്‍ 10 ബി .തലോര്‍ ദീപ്തി ഹൈസ്ക്കൂള്‍ തൃശൂര്‍ )
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ പേരല്ല രാമാനുജൻ എന്നുംചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് ഇന്നത്തെ മലപ്പുറം ജില്ലയിലെതിരൂരിനടുതായിരുന്നു ജനനം (ഇപ്പോൾ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരില്‍എഴുത്തച്ഛൻ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരുസ്ഥാനപ്പേരാണെന്നും രാമാനുജൻ എഴുത്തച്ഛനു ശേഷം പിൻതലമുറയിൽ പെട്ടവർ ഈനാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു. കുടുംബപരമ്പയിൽചിലരാണ് താമസമാക്കി എന്നു കരുതപ്പെടുന്നു. പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നുംവിശ്വാസങ്ങളുണ്ട്.
ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍
1.ഈ പാഠഭാഗത്തുള്ള വാങ്മയചിത്രത്തിന്‍റെ (പാര്‍ത്ഥസാരഥീവര്‍ണന)പ്രത്യേകതകള്‍കണ്ടെത്താം.
2.കിളിപ്പാട്ടും കൃഷ്ണഗാഥയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ പറയാം.
3.എഴുത്തച്ഛന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യ ജീര്‍ണതകളെ കുറിച്ചു കുറിപ്പെഴുതാം.(സൂചനകള്‍:൧.ജാതി വ്യവസ്ഥിതി(അമ്പലത്തിലെ വേദോച്ചാരണങ്ങള്‍ കീഴുജാതിക്കാര്‍കേട്ടെന്നു സംശയം തോന്നിയാല്‍ ആ മ്ലേച്ചന്റെ ചെകിട്ടില്‍ ഈയം ഉരുക്കി ഒഴിച്ചുകൊടുക്ക) കേട്ടെന്നു ൨.നമ്പൂതിരി ഭവനത്തിലെ വിധവകളുടെ ദുരിതം (പുനര്‍വിവാഹമില്ല,പടിപ്പുരയുലൂടെ പോകുവാന്‍ പാടില്ല .പകരം വേലി പൊളിച്ചു പുറത്തുപോകണം,അടുക്കളയില്‍ ശിഷ്ട്ടജീവിതം,തല മുണ്ഡനം ചെയ്യണം)൩.നമ്പൂതിരി ഭവനത്തിലെ സ്ത്രീകളുടെ ദുരിതം ( മറക്കുട,പെഴച്ചു പോയാല്‍ പടിയടച്ചു മരിച്ചതായി സങ്കല്‍പ്പിച്ചുപിണ്ഡം വക്കുക,പിഴച്ഛവളെ പുറത്താക്കുമ്പോള്‍ പലപ്പോഴും താഴ്ന്ന ജാതിക്കാര്‍ അവളെ തട്ടികൊണ്ടുപോയി ഉപയോഗിച്ചു കൊല്ലുന്നു,പെഴച്ഛവളെ ഇല്ലക്കാര്‍ സാധനം എന്ന്വിളിക്കാ,)൪.രാജാക്കന്മാര്‍ തമ്മില്‍ യുദ്ധം.൫.കളരി ചേകവന്മാര്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അങ്കംകുറിക്കുക(അന്ന് പടയാളികളെ ബഹുമാനിച്ചിരുന്നതിനാല്‍ അമ്മമാര്‍ മക്കളെ പടയില്‍പോയി ചേരാന്‍ കുറെ വഴിപാടുകള്‍ നേര്‍ന്നിട്ടുണ്ടായിരിക്കാം...പുരാണങ്ങളില്‍ ധീരമൃത്യു അടയുന്നവരെ അപ്സരസ്സുകള്‍ പൂമാലയിട്ടു കൊണ്ടുപോകുന്നത് അവര്‍ സ്വപ്നം കണ്ടിരിക്കാം)
൬.അമ്പലങ്ങളില്‍ ഉണ്ടായിരുന്ന, വ്യഭിചാരവൃത്തിയായിപ്പോയ ദേവദാസീ സമ്പ്രദായം.)
2.കിളിപ്പാട്ടും കൃഷ്ണഗാഥയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ പറയാം.
3.എഴുത്തച്ഛന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യ ജീര്‍ണതകളെ കുറിച്ചു കുറിപ്പെഴുതാം.(സൂചനകള്‍:൧.ജാതി വ്യവസ്ഥിതി(അമ്പലത്തിലെ വേദോച്ചാരണങ്ങള്‍ കീഴുജാതിക്കാര്‍കേട്ടെന്നു സംശയം തോന്നിയാല്‍ ആ മ്ലേച്ചന്റെ ചെകിട്ടില്‍ ഈയം ഉരുക്കി ഒഴിച്ചുകൊടുക്ക) കേട്ടെന്നു ൨.നമ്പൂതിരി ഭവനത്തിലെ വിധവകളുടെ ദുരിതം (പുനര്‍വിവാഹമില്ല,പടിപ്പുരയുലൂടെ പോകുവാന്‍ പാടില്ല .പകരം വേലി പൊളിച്ചു പുറത്തുപോകണം,അടുക്കളയില്‍ ശിഷ്ട്ടജീവിതം,തല മുണ്ഡനം ചെയ്യണം)൩.നമ്പൂതിരി ഭവനത്തിലെ സ്ത്രീകളുടെ ദുരിതം ( മറക്കുട,പെഴച്ചു പോയാല്‍ പടിയടച്ചു മരിച്ചതായി സങ്കല്‍പ്പിച്ചുപിണ്ഡം വക്കുക,പിഴച്ഛവളെ പുറത്താക്കുമ്പോള്‍ പലപ്പോഴും താഴ്ന്ന ജാതിക്കാര്‍ അവളെ തട്ടികൊണ്ടുപോയി ഉപയോഗിച്ചു കൊല്ലുന്നു,പെഴച്ഛവളെ ഇല്ലക്കാര്‍ സാധനം എന്ന്വിളിക്കാ,)൪.രാജാക്കന്മാര്‍ തമ്മില്‍ യുദ്ധം.൫.കളരി ചേകവന്മാര്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അങ്കംകുറിക്കുക(അന്ന് പടയാളികളെ ബഹുമാനിച്ചിരുന്നതിനാല്‍ അമ്മമാര്‍ മക്കളെ പടയില്‍പോയി ചേരാന്‍ കുറെ വഴിപാടുകള്‍ നേര്‍ന്നിട്ടുണ്ടായിരിക്കാം...പുരാണങ്ങളില്‍ ധീരമൃത്യു അടയുന്നവരെ അപ്സരസ്സുകള്‍ പൂമാലയിട്ടു കൊണ്ടുപോകുന്നത് അവര്‍ സ്വപ്നം കണ്ടിരിക്കാം)
൬.അമ്പലങ്ങളില്‍ ഉണ്ടായിരുന്ന, വ്യഭിചാരവൃത്തിയായിപ്പോയ ദേവദാസീ സമ്പ്രദായം.)
സ്മാര്‍ത്ത വിചാരം എന്നറിയപ്പെട്ട വിചാരണ കാണണ്ടേ?
ഭീകരം തന്നെ അല്ലെ?
ഭീകരം തന്നെ അല്ലെ?
4.പാട്ട് പ്രസ്ഥാനത്തിലെ ചീരാമ കവിയുടെ രാമചരിതവും എഴുത്തച്ഛനും കൂടി ഒരു താരതമ്യക്കുറിപ്പ് എഴുതാം.(രാമച്ചരിതത്തിലെ രണ്ടു വരി താഴെ നല്‍കുന്നു)
"കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ്
കാര്‍നെടുംകണ്ണുമ തമ്മില്‍ വിളയാടി നടന്നാനനം
വടിവുള്ളാനവടിവായ് അവതരിത്താതിയെ
നല്ല വിനായകനെന്നോരമലനെ"
കാര്‍നെടുംകണ്ണുമ തമ്മില്‍ വിളയാടി നടന്നാനനം
വടിവുള്ളാനവടിവായ് അവതരിത്താതിയെ
നല്ല വിനായകനെന്നോരമലനെ"
കുട്ടികളെ, വല്ലതും മനസ്സിലായോ?ഈ കവിത മലയാളം തന്നേ.അത് മാത്രമല്ല, മലയാളത്തിലെ ആദ്യ കൃതിയിലെ ആദ്യ വരികളാണ്. ഇതിന്റെ സാരംപറയാം:കാടുകളില്‍ അരന്‍ എന്നാ വാക്കിലുള്ള ഹരന്‍(ശിവന്‍) കളിറായി(അതായത് അസ്സല്‍ഒരു ആനയായി)അപ്പോള്‍ കരിണിയായി (പിടിയാനയായിയെന്നു ചുരുക്കം) കാര്‍നെടുംകണ്ണുമപാര്‍വതി).അവര്‍ തമ്മില്‍ വിളയാടി നടന്നു ആനനം (മുഖം)നല്ല വടിവുള്ള ആനയുടെവടിവായി അവതരിച്ചു നല്ല വിനായകന്‍ (ഗണപതി)എന്‍ അമലനെ ......ഇപ്പോള്‍ ഈവരികള് ഇതു ഭാഷയാണ്? തമിഴല്ല ..പകരം മലയാളം തന്നെ.
രാമചരിതത്തിലെ ഈ വരികളില്‍ സംസ്കൃത ലിപികള്‍ കാണുന്നില്ല.സംസ്കൃത വാക്കുകള്‍ മലയാളത്തിലാണ് എഴുതുന്നത്.അതിനു തല്‍ഭവ ഭാഷാരൂപങ്ങള്‍ എന്ന് വിളിക്കാം.
ചെറുശ്ശേരിയുടെ എരിശ്ശേരിയില്‍ കഷ്ണങ്ങളുണ്ടോയെന്ന സംശയം പണ്ട് പറഞ്ഞിരുന്നത് കേട്ടിട്ടില്ലേ ?(2010)
On
മണിപ്രവാളത്തിന്റെ കാലഘട്ടത്തില്‍ സംസ്കൃതത്തില്‍ കവിത രചിക്കാത്ത ചെറുശ്ശേരിയുടെ കവന വൈദദ്ധ്യത്തെപ്പറ്റിയുള്ള ഈ ഒളിയമ്പിന് പണ്ട് ഒരു വിദ്വാന്‍ മറുപടി പറഞ്ഞതുപോലെ ഇളക്കിനോക്കിയാലോ?
നേരായിത്തീര്‍ന്ന കിനാവുകള്‍ വായിച്ചപ്പോള്‍ ചെറുശ്ശേരി ഭാഗവതത്തെ അതേപടി വിവര്‍ത്തനം ചെയ്ത ഒരു കവിയാണെന്ന് തോന്നിയോ? ഉണ്ടായിരിക്കില്ല.ഈയൊരു സന്ദര്‍ഭം നോക്കാം. ദേവകിയുടെ സ്നേഹപ്രകടനങ്ങള്‍ക്ക് മുമ്പേ യശോദ കൃഷ്ണനെ കണ്ടപ്പോള്‍ സന്തോഷക്കണ്ണീര്‍ വീഴ്ത്തിയതും വാത്സല്യം കൊണ്ട് രാജാവായ കൃഷ്ണനെ ഉണ്ണിക്കണ്ണനായി വിചാരിച്ചു മുകരുന്നതും
വായിച്ചപ്പോള്‍..
ഒന്ന് ചോദിക്കട്ടെ.ചെറുശ്ശേരി എന്തേ കൃഷ്ണനെ സ്നേഹിക്കാന്‍ യശോദയെ ആദ്യം പ്രേരിപ്പിച്ചു?
"ദേവകി തന്നെയും പൂണ്ടുനിന്നങ്ങനെ
മേവിനിന്നൊരു യശോദയപ്പോള്‍
കണ്ണനെ വന്നത് കണ്ടൊരുനേരത്ത്
കണ്ണുനീര്‍ വീഴ്ത്തിയണഞ്ഞു ചെമ്മേ."
ഒന്നുകൂടി ചോദിക്കട്ടെ?എന്തായിരിക്കാം ചെറുശ്ശേരി ഈ സന്ദര്‍ഭത്തില്‍ ചിന്തിച്ചത് ?
ജീവകഥനം
ക്ലാസ് മുറി പ്രവര്‍ത്തനങ്ങള്‍
ക്രിസ്തുവർഷം 15- നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു് പുരാതന കവിത്രയത്തില്‍ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടുഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി . ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദര്‍ശിക്കാനാവുന്നത്. സമകാലീനരായ മറ്റ് ഭാഷാകവികളിൽ നിന്നു് ഈ ശൈലി ഒട്ടും വ്യത്യസ്തമായിരുന്നില്ല . എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവിയായി ചെറുശ്ശേരി ഏറെ പ്രശസ്തനായിരുന്നു .
കൃഷ്ണഗാഥയാണുപ്രധാനകൃതി.മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന് കഴിയുന്നതു് ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാളത്തിലാണ് കൃഷ്ണഗാഥയുടെ രചന. അതുകൊണ്ടു തന്നേ മലയാളത്തിന്റെ ചരിത്രത്തില് കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് .
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരിനമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കാണുന്നുണ്ട്.
1.കവിത്രയത്തെക്കുറിച്ചുള്ള കുറിപ്പുകള്‍
2.കൃഷ്ണഗാഥയുടെ ഈണത്തില്‍ ഒന്നാം ക്ലാസിലേക്ക് ചേര്‍ന്നതിനെക്കുറിച്ചു 3.ഓര്‍മ്മക്കുറിപ്പ് എഴുതാം
4.പാദത്തിലെ ഒരു സന്ദര്‍ഭം എടുത്തു ജിമ്പ് സോഫ്റ്റ് വെയറില്‍ ചിത്രമുണ്ടാക്കാം.(ഇതിനു കുട്ടികള്‍ക്ക് ലഭിക്കുന്ന സമയം അവര്‍ കണ്ടെത്തട്ടെ)
5.പാഠഭാഗത്തുള്ള പഴയ വാക്കുകള്‍ കുട്ടികള്‍ കണ്ടെത്തട്ടെ (ഉദാ:ചെമ്മേ,മുകര്‍ന്നാള്‍ =അവള്‍ മുകര്‍ന്നു)
അവ ഇന്ന് ഉപയോഗിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്യട്ടെ.
6.കവിത ആലപിക്കുക
7.ശീഷകത്തിന്റെ ഔചിത്യം പറയുക.ഈ ശീര്‍ഷകത്തില്‍ കുട്ടികളുടെ ഏതെങ്കിലും സദൃശ സംഭവം എഴുതാം.
8.കവിതാ സന്ദര്‍ഭത്തെ കഥയാക്കാം.
9.ആസ്വാദനം എഴുതാം.
( ഓര്‍മ്മിക്കേണ്ടത്:മലയാളം രചനകള്‍ വെറും കത്തി വെക്കലല്ല .നമുക്ക് കാവ്യയുക്തികള്‍ഉണ്ടായിരിക്കണം.നാടകത്തില്‍ അത് ഡ്രാമാറ്റിക്ക് ആണെങ്കില്‍ സിനിമയില്‍ ആ യുക്തി സിനിമാറ്റിക്കായിരിക്കും)
2.കൃഷ്ണഗാഥയുടെ ഈണത്തില്‍ ഒന്നാം ക്ലാസിലേക്ക് ചേര്‍ന്നതിനെക്കുറിച്ചു 3.ഓര്‍മ്മക്കുറിപ്പ് എഴുതാം
4.പാദത്തിലെ ഒരു സന്ദര്‍ഭം എടുത്തു ജിമ്പ് സോഫ്റ്റ് വെയറില്‍ ചിത്രമുണ്ടാക്കാം.(ഇതിനു കുട്ടികള്‍ക്ക് ലഭിക്കുന്ന സമയം അവര്‍ കണ്ടെത്തട്ടെ)
5.പാഠഭാഗത്തുള്ള പഴയ വാക്കുകള്‍ കുട്ടികള്‍ കണ്ടെത്തട്ടെ (ഉദാ:ചെമ്മേ,മുകര്‍ന്നാള്‍ =അവള്‍ മുകര്‍ന്നു)
അവ ഇന്ന് ഉപയോഗിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്യട്ടെ.
6.കവിത ആലപിക്കുക
7.ശീഷകത്തിന്റെ ഔചിത്യം പറയുക.ഈ ശീര്‍ഷകത്തില്‍ കുട്ടികളുടെ ഏതെങ്കിലും സദൃശ സംഭവം എഴുതാം.
8.കവിതാ സന്ദര്‍ഭത്തെ കഥയാക്കാം.
9.ആസ്വാദനം എഴുതാം.
ആസ്വാദനത്തില്‍ ശ്രദ്ഥിക്കേണ്ട കാര്യങ്ങള്‍:
൧.കവിതാഭാഗത്തെ സൌന്ദര്യ രസങ്ങള്‍ അവതരിപ്പിക്കണം.
൨.കവിയുടെ പ്രയോഗ ഔചിത്യങ്ങള്‍ വേണം.
൩.കാവ്യത്തെ കൃത്യമായ വീക്ഷണത്തില്‍ അവതരിപ്പിക്കണം.
൨.കവിയുടെ പ്രയോഗ ഔചിത്യങ്ങള്‍ വേണം.
൩.കാവ്യത്തെ കൃത്യമായ വീക്ഷണത്തില്‍ അവതരിപ്പിക്കണം.
നേരായിത്തീര്‍ന്ന കിനാക്കള്‍ കേള്‍ക്കാം