കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

നമ്മള്‍  മലയാളം  അധ്യാപകര്‍  നമ്മുടെ  കുട്ടികള്‍  പറയുന്ന  ഭാഷ  നമുക്ക്  അറിയുന്നുണ്ടോ? കുട്ടികള്‍  സംസാരിക്കുന്ന  ...ചിന്തിക്കുന്ന  വഴികള്‍  നമ്മള്‍  അറിയാ runദോ ?
ഈ ഫോട്ടോയില്‍ കാണുന്ന ക്ലാസ്സ് 10 D ക്ലാസ്സാണ്......ഇവിടെ മലയാളം ക്ളാസ്സെടുക്കുന്നത്‌ ഈയുള്ളവന്‍ ഫിലിപ്പ് മാഷാണ്.. മലയാളം പുസ്തകത്തിലെ രണ്ടാം യൂണിറ്റാണ് വിഷയം......ഈ യൂണിറ്റില്‍ ഉള്ള പാഠങ്ങളുടെ പൊതു വിഷയം സ്ത്രീ അടിമത്തമാണ്‌........സ്ത്രീ പുരുഷന്റെ മേല്‍ക്കൊയ്മയില്‍ അടിച്ചമര്‍ത്തപ്പെട്ടത്തിന്റെ വിവിധ ആങ്കിളുകള്‍ അവതരിപ്പിച്ച ശേഷം ഞാന്‍ ഇന്നത്തെ രീതിയിലുള്ള ഗ്രൂപ്പ് ചര്‍ച്ചക്ക് തുനിഞ്ഞു......ഓരോ ബഞ്ചും ഓരോ ഗ്രൂപ്പാണ്.......
ഫോട്ടോയില്‍ കാണുന്ന 12 കുട്ടികള്‍ ഓരോ ബഞ്ച് ഗ്രൂപ്പിലെ പ്രതിനിധികള്‍ ആണ്.......ഓരോ ഗ്രൂപും ചര്‍ച്ച ചെയ്ത വസ്തുതകള്‍ ഈ പ്രതിനിധികള്‍ ക്ലാസ്സിനു മുമ്പില്‍ നിന്ന് ഇങ്ങനെ അവതരിപ്പിച്ചു.........ഈ 12 പേര്‍ മുമ്പില്‍ നിരന്നു നിന്ന് ആരെങ്കിലും ഒരാള്‍ സംസാരിക്കും...പിന്നെ വേറൊരാള്‍ പറയും...കൃത്യമായ ഒരു ക്രമത്തില്‍ നില്‍ക്കുന്നവര്‍ പറയുകയല്ല ചെയ്യുക....ഒരാള്‍ കഴിഞ്ഞു മറ്റൊരാള്‍ .........
12 പേരും പറഞ്ഞു......അഭിമാനത്തോടെത്തന്നെ!!!!!!!!!!!!പറഞ്ഞു പറഞ്ഞു സ്ത്രീക്കും പുരുഷനും മെല്ലെ വാശി കയറുന്നു......പറയുന്നവ ഷൂട്ടുകളായി മാറുന്നു.....

നമ്മുടെ കുട്ടികളുടെ ഉള്ളു അറിയാം...
ജാഡകള്‍ ഇല്ലാതെ അവര്‍ പറയുന്നത് ...........
സിദ്ധാന്തങ്ങളും ഇസങ്ങളും ഇല്ലാതെ കുട്ടികള്‍ പറയുന്നു.......................


ഒരുത്തന്‍ : പല വീടുകളിലും സ്ത്രീകളുടെ അഹങ്കാരം കാരണം സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നുണ്ട് ....ഈ വീടുകള്‍ പിന്നീട് നശിക്കുകയാണ് ചെയ്യുന്നത്.....

ഒരുത്തി : ഓരോ പുരുഷന്റെ വിജയത്തിന് പിന്‍പിലും ഓരോ സ്ത്രീ ഉണ്ടായിരിക്കും 

ഒരുത്തന്‍ : സ്ത്രീകള്‍ പുറത്തിറങ്ങിയാല്‍ അവരുടെ കണ്ണുകള്‍ പോകുന്നത് ബ്യൂടി പാര്‍ലറിലേക്കാണ് 

ഒരുത്തി : പുരുഷന്മാര്‍ തെങ്ങില്‍ കയറി കള്ള് ചെത്തുന്നു ; അത്യധികം ഉത്സാഹത്തോടെ ...സ്ത്രീകള്‍ കള്ള് ചെത്തുന്നില്ല.... 

ഒരുത്തന്‍ : സ്ത്രീകളുടെ അത്യാഗ്രഹം കാരണം കാലിയാകുന്നത് പുരുഷന്റെ കീശയാണ്...

ഒരുത്തി : ജീവിക്കാന്‍ വേണ്ടി സ്ത്രീകളും കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്...ഉദാഹരണം ..അമ്മാമയുടെ പെട്ടിക്കട. 

ഒരുത്തന്‍ : സ്ത്രീകള്‍ സമാധാനം തരാത്തത് കൊണ്ടാണ് പുരുഷന്മാര്‍ വെള്ളമടിക്കുന്നത് 

ഒരുത്തി : പത്താം ക്ലാസ്സിലെ ആണ്‍കുട്ടികള്‍ വെള്ളമടിക്കുന്നത് ഏതു പെണ്ണ് സമാധാനം തരാണ്ടാണ് ?...

ഒരുത്തന്‍ : എല്ല് മുറിയെ പണിയെടുക്കുന്നവരാണ് പുരുഷന്മാര്‍..അത് പല്ല് മുറിയെ തിന്നുന്നവരാണ് സ്ത്രീകള്‍.. 

ഒരുത്തി : ഇന്നത്തെ കാലത്തെ പുരുഷന്മാരുടെ ബ്യൂട്ടി പാര്‍ലറുകള്‍ ബീവറെജുകളാണ് 

ഒരുത്തന്‍ : സ്ത്രീകളെക്കാള്‍ മുന്‍‌തൂക്കം പുരുഷന്മാര്‍ക്കാണെന്നത് ദേശ ചരിത്രത്തിന്റെ ഭാഗമാണ്...ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് ആണുങ്ങളായ കൊമ്പന്മാരെയാണ് ; പിടിയാനകളെയല്ല..

ഒരുത്തി : ഏതൊരു കാലത്തും മുട്ടാടിനെ കൊല്ലുകയും പെണ്ണാടിനെ വളര്‍ത്തുകയുമാണ് ചെയ്യുന്നത്....മൃഗങ്ങളില്‍പ്പോലും പുരുഷനെക്കൊണ്ട് യാതൊരു ഉപയോഗവുമില്ലായെന്നു ഈ സന്ദര്‍ഭം വ്യക്തമാക്കുന്നുണ്ട്..

ഒരുത്തന്‍ : സ്ത്രീകളുടെ വസ്ത്രധാരണം കാരണം പുരുഷന്മാക്ക് വഴിതെറ്റുന്നു....

ഒരുത്തി : പുരുഷന്മാരുടെ ക്രൂരമായ കെണിയില്‍ നിന്നും സ്ത്രീകള്‍ക്ക് എന്ത് ..എന്ത് സുരക്ഷിതത്വം ആണ് ഇന്നുള്ളത്? വാസ്തവത്തില്‍ അമ്മയുടെ ഉദരത്തില്‍ മാത്രമാണ് ഒരു സ്ത്രീക്ക് സംരക്ഷണം ലഭിക്കുന്നത് .മാന്യമായ വസ്ത്രം ധരിച്ചിട്ടു പോലും സ്ത്രീ ആക്രമിക്കപ്പെടുന്നു ..സൌമ്യയെ പുരുഷന്മാര്‍ക്ക് മറക്കാന്‍ പറ്റോ?

ഒരുത്തന്‍ : സ്വര്‍ണ്ണം കണ്ടാല്‍ കമിഴ്ന്നു വീഴുന്ന സ്ത്രീകള്‍ രാത്രി കമിഴ്ന് കിടക്കുന്നത് കണ്ണീര്‍ സീരിയലുകള്‍ക്ക് മുന്‍പിലാണ്....

ഒരുത്തി : പെണ്ണിന്റെ ഭ്രമമായ സ്വര്‍ണ്ണം വിറ്റ് പണം വീട് പണിയുവാന്‍ പുരുഷന് ലജ്ജയില്ലല്ലോ ? 

ഒരുത്തന്‍ : സോപ്പിട്ടു കാര്യങ്ങള്‍ നേടാന്‍ സ്ത്രീകള്‍ മിടുക്കികളാണ് .....കാര്യം നേടിയാല്‍ അവര്‍ ഉപേക്ഷിക്കും...

ഒരുത്തി : സ്ത്രീകള്‍ സോപ്പിട്ടു കാര്യം നെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണം പുരുഷന്മാരുടെ തോന്ന്യാസമാണ്....ഗതികെട്ട സ്ത്രീകളുടെ വിഷമം ആണത്....മാത്രമല്ല കുറേക്കാലം കുറെ ഭാര്യമാരുമായി ജീവിച്ചു നടന്ന പഴയ കാലങ്ങളില്‍ ഭര്‍ത്താവിനെ സ്നേഹിക്കുന്നതിനു സ്ത്രീയെ മത്സരിപ്പിച്ച പുരുഷന്മാരുടെ ക്രൂരതയുടെ ബാക്കി സ്വഭാവമാണ് സ്ത്രീകള്‍ സോപ്പിടുമ്പോള്‍ കാണിക്കുന്നത്......

ഇതിങ്ങനെ പോയപ്പോള്‍ ഒരുത്തി നിന്ന് പ്രസംഗിച്ചു ; അവള്‍ക്ക് മുന്‍പില്‍ ക്ലാസ്സ് ശാന്തമായി.....
" കുടുംബ ജീവിതത്തില്‍ സ്ത്രീക്ക് പുരുഷനും തുല്യ സ്ഥാനമാണ് ഉള്ളത്....കുടുംബ ജീവിതം വിജയിക്കണമെങ്കില്‍ സ്ത്രീയും പുരുഷനും പരസ്പര ധാരണയോടെ ജീവിക്കണം....

വിവാഹം കഴിക്കുന്ന മിക്ക പുരുഷന്മാരുടെയും ലക്‌ഷ്യം സ്ത്രീധനമാണ്...സ്ത്രീയുടെ മാനത്തിനു 'സ്ത്രീധനം' എന്ന പേരില്‍ ചൂഷണം ചെയ്യുന്നു.....അതുകൊണ്ട് തന്നെ അവളെ വീട്ടുജോലികള്‍ ചെയ്യിപ്പിക്കുന്നു....

സഹനത്തിന്റെ പ്രതീകമാണ് സ്ത്രീ. സ്ത്രീ വികാര വിചാരമുള്ള ഒരു വ്യക്തിയാണ്..കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതിനും സ്ത്രീയുടെ പങ്കു നിസ്തുലമാണ്..ഏറ്റവും ദീര്‍ഘിച്ച ബാല്യമാണല്ലോ മനുഷ്യക്കുട്ടിക്കു ഉള്ളത്.....

സ്ത്രീ വീടിന്റെ വിളക്കാണ്..എന്നാല്‍ ചില പുരുഷന്മാര്‍ക്ക് സ്ത്രീ കരി വിളക്കാണ്..

ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക വീടുകളിലും സ്ത്രീയും പുരുഷനും ജോലി ചെയ്യുന്നവരാണ്...ഇത്തരം സാഹചര്യത്തില്‍ കുടുംബങ്ങളില്‍ സ്ത്രീകള്‍ സ്വന്തം കുടുംബത്തിനു വേണ്ടി സമ്പാദിക്കുന്നതോടൊപ്പം വീട്ടു ജോലികളും മക്കളെ സംരക്ഷിക്കുന്ന കര്‍ത്തവ്യവും നിറവേറ്റുന്നവരാണ് ... എന്നാല്‍ പുരുഷന്മാര്‍ സമ്പാദിക്കുക , മാത്രമേ ചെയുന്നുള്ളൂ..വീട്ടുജോലിയെക്കുറിച്ച് പുരുഷന്മാര്‍ക്ക് ചിന്തിക്കേണ്ടതില്ല...ഭാര്യ വീട്ടില്‍ രണ്ടു ദിവസം ഇല്ലാണ്ടായാല്‍ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നവരാണ്‌ ഭര്‍ത്താക്കന്മാര്‍...അവരങ്ങനെ അവരുടെ ആണ്‍കുട്ടികളെയും വഴി തെറ്റിക്കുന്നു..

സ്ത്രീ വിദ്വേഷികളായ പുരുഷന്മാരോട് ഞങ്ങള്‍ സ്ത്രീകള്‍ക്ക് പറയാനുണ്ട്...പുരുഷന്റെ നട്ടെല്ലില്‍ നിന്നല്ല സ്ത്രീ ഉണ്ടായത്...എന്നാല്‍ സ്ത്രീയുടെ വയറ്റില്‍ നിന്നാണ് പുരുഷന്മാരടക്കം ഓരോ മനുഷ്യ ജീവിയും പിറവിയെടുക്കുന്നത്.....( ഈ ആശയം മീര കെ ബി വക)

സ്ത്രീയും പുരുഷും ഒരുമിച്ചു ജീവിതം വിജയിക്കുക....ഇരു ചിറകുകള്‍ ഒരുമയില്‍ പറക്കട്ടെ....

ഇത് കേട്ട് ദിക്കും ദിശയും തെറ്റിപ്പോയ അലക്സ് പുണ്യാളന്‍ വീണ്ടും അരുളി : സ്ത്രീയുടെ വായിലെ നാവിന്റെ ഗുണമാണ് ചില കാര്യങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാകുന്നത് .....