കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com





ഗുരുക്കള്‍ക്ക്‌ പറയുവാനുള്ളത് എല്ലാം പണ്ട് കുംഭത്തിലെ പറഞ്ഞു........ ചൊല്ല് അന്വര്‍ത്ഥമാക്കുന്ന കാവ്യമാണ് "ചിന്താവിഷ്ടയായ സീത"
കാവ്യത്തിലെ വളരെ കുറച്ചു ഭാഗം മാത്രമാണ് കുട്ടികള്‍ക്ക് പഠിക്കുവാനുള്ളൂ. ഭാഗത്താണ് സീത പ്രുകൃതി ശക്തികളോട് യാത്ര പറയുന്നതും താന്‍ എത്തിപ്പെടുന്ന "ആദിധാമ"ത്തിലേക്ക് പ്രിയ രാഘവനെ ക്ഷണിക്കുന്നതും.



സന്ദര്‍ഭത്തില്‍ സീത പറയുന്ന യാത്രാമൊഴിയില്‍ വളരെ ഭംഗ്യന്തരേണ തന്റെ പിതാക്കന്മാരെയും ഋഷിമാരെയും വന്ദിക്കുന്നുവെന്ന വ്യാഖ്യാനം വരുന്നത്..തത്വചിന്തയുടെ ബാഹ്യമായ ദൃഷ്ടിയിലൂടെ കവിതയെ വ്യാഖ്യാനിച്ചു കുമാരനാശാന്റെ സീതാ ദു:ഖം വെറും തത്വചിന്തകളുടെ പ്രരൂപ സങ്കല്‍പ്പമാക്കി മാറ്റുന്നതിനെയാണ് ലേഖനം എതിര്‍ക്കുന്നത്...




നമ്മുടെ
ക്ലാസ്സുകളില്‍ ഇരിക്കുന്ന കുട്ടികളുടെ മനസ്സില്‍ പതിയുന്ന സീതയ്ക്ക് സീതയുടെ അയനം - സീതായനം - നിര്‍മ്മിക്കാനുണ്ട്. അതാകട്ടെ ഒറ്റയ്ക്ക് , പരാശ്രയമില്ലാതെ ദ്യോവില്‍ പറന്നു പോയി താന്‍ ഇരിക്കുന്നിടത്തേക്ക്‌ ശ്രീരാമനെയും ക്ഷണിക്കുന്ന , ഒറ്റചിറകു വിരിച്ചു പറന്നു പോയ ഒരു സ്ത്രീയുടെ കദനമാണ് ...............കുമാരകവിയുടെ തീര്‍പ്പുകള്‍ വിചിത്രമാണ്....അത് അറിയുവാന്‍ കുമാരനാശാന്റെ തൂലികയുടെ ദു:ഖം അറിയണം...അതിന്റെ ചായക്കൂട്ട് അറിയണം....




പ്രിന്റ്‌ എടുക്കാം

നാം ചിന്താവിഷ്ടരാകേണ്ടത് എന്തുകൊണ്ട്?പി.ഡി.എഫ്



വിലയിരുത്തുക

മടികൂടാതെ അഭിപ്രായം എഴുതുക


ഫിലിപ്പ്