കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com


വര്‍ഷം പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങള്‍ പുതിയതാണല്ലോ. അധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്സുകള്‍ നാളെത്തന്നെ ആരംഭിക്കുകയായി.മലയാളം പുസ്തകം ഇതിനോടകം തന്നെ എല്ലാവരും കണ്ടിരിക്കും.എസ്സ്..ആര്‍ട്ടിയുടെ സൈറ്റില്‍
നിന്നും പാഠപുസ്തകങ്ങള്‍ വായിക്കുവാന്‍ അവസരം ലഭിച്ചുവല്ലോ.






മലയാളം ടി യിലെ ഒന്നാം യുണിറ്റില്‍ രണ്ടാമത്തെ പാഠമായി കൊടുത്തിട്ടുള്ള "മുരിഞ്ഞപ്പേരീം ചോറും " എന്ന ഭാഗം കൂടിയാട്ടത്തിലെ വിദൂഷക കൂത്തില്‍ നിന്നും എടുത്തിട്ടുള്ളതാണ്.വിദൂഷക കൂത്തിനെ കുറിച്ച് അറിയുന്നതിനായി മലയാളം ബ്ലോഗ്‌ ടീം നടത്തിയ അഭിമുഖമാണ് ഇവിടെ നല്‍കുന്നത്.കൂടിയാട്ട കലാകാരനായിരുന്ന പദ്മശ്രീ. മാണി മാധവ ചാക്യാരുടെ പേരില്‍ ലക്കിടിയിലുള്ള ഗുരുകുലത്തിലേക്ക് മലയാളം ബ്ലോഗ്‌ ടീം പോകുകയുണ്ടായി.





അവിടെ മാണി മാധവ ചാക്ക്യാരുടെ മകനും കൂടിയാട്ട കലാകാരനുമായ പാണിവാദതിലകന്‍ പദ്മശ്രീ .പി.കെനാരായണ പണിക്കര്‍ ഞങ്ങള്‍ക്ക് അഭിമുഖം നല്‍കി.പത്താം ക്ലാസ്സിലെ കുട്ടികള്‍ പഠിക്കുന്ന കൂടിയാട്ടഭാഗത്തിന്റെ സാരവും ഉദ്ദേശ്യവും വിശ്രുത കലാകാരന്‍ ഞങ്ങള്‍ക്ക് പറഞ്ഞു തന്നു.





അദ്ദേഹം പറഞ്ഞു തന്ന വിഷയങ്ങള്‍ ഇവയെക്കുറിച്ചായിരുന്നു :





എല്ലാ കൂടിയാട്ടത്തിലും പൊതുവായി വരുന്ന ഒരു അഭിനയമാണ് വിദൂഷക കൂത്ത്.




കൂടിയാട്ടത്തിലെ സുഭാദ്രാധനഞ്ജയം കഥ അവതരിപ്പിക്കുന്നതിനിടക്ക് വിദൂഷകന്‍ കൂത്ത് അവതരിപ്പിക്കുന്നത്‌ എന്തിനു?




വിദൂഷക കൂത്തിനെ കൂത്ത് എന്ന് വിളിക്കാമോ?




പാഠ ഭാഗത്തിന്റെ സാരം .




ദാരിദ്ര്യം രാജാവിനെ അറിയിക്കുന്നതിനുള്ള ഒരു മാര്‍ഗമായിന്നു വിദൂഷക കൂത്തിലെ മുരിങ്ങാപ്പേരിയുടെ വൃത്താന്തം.




പാഠഭാഗത്തുള്ള വാമൊഴിവഴക്കങ്ങള്‍.




രാജാവും ബ്രാഹ്മണനും തമ്മിലുള്ള സംഭാഷണത്തിലെ മറ്റു വിഷയങ്ങള്‍.




കൂടിയാട്ടം എന്ന പേരിന്റെ ആശയം.




കൂടിയാട്ടത്തിന്റെ മഹത്വം.



കഥകളിയുമായുള്ള വ്യത്യാസങ്ങള്‍.




കൂടിയാട്ടത്തിലെ മുദ്രാഭിനയം.







പൂര്‍ണ്ണമായും ലിനക്സിലെ കെഡിഎന്‍ ലൈവ് സോഫ്റ്റ്‌ വെയറില്‍ തയ്യാറാക്കിയതാണ് ഈ വീഡിയോ





















ഫിലിപ്പ്