കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ഇന്നത്തെ കാലത്ത്  പത്താം  ക്ലാസ്സിലെ  കുട്ടികള്‍ക്ക്   ഒരു  ഹ്രസ്വ  ചിത്രം  നിര്‍മ്മിക്കാന്‍  എത്ര  സമയം  വേണം?




ഒരു  വിഷയം  ലഭിച്ചാല്‍  അവര്‍  ക്യാമറ  സ്വയം  കണ്ടെത്തുകയായി.

ലോക്കഷന്‍ തിരഞ്ഞെടുക്കാന്‍  സൈക്കിളില്‍  കയറി  ഒരു  ഓട്ടപ്രദക്ഷിണം...

ഒന്ന്  രണ്ടു  സ്ഥലങ്ങള്‍  കണ്ടെത്തിയാല്‍  പിന്നെ  ക്യാമറ എടുക്കുകയായി.




മിക്കവാറും  സ്കൂളുകളില്‍  വീഡിയോ  എഡിറ്റിംഗ്  നടത്തുന്ന കുട്ടികളുടെ  ഒരു  ടീം  ഉണ്ടായിരിക്കും.




വീഡിയോ  കമ്പ്യൂട്ടറില്‍  എഡിറ്റ്‌  ചെയ്യുവാന്‍  അവര്‍ക്ക്  അറിയാം.

അതൊരു  പക്ഷെ  അധ്യാപകര്‍  അറിയാതെ  പോകുന്നുണ്ടായിരിക്കാം.




ഞാന്‍  ഒരു  പടം  പിടിക്കട്ടെ  എന്ന്  പറഞ്ഞു  ഒരു  കുട്ടിയും  സാധാരണ  നിലയില്‍ അധ്യാപകനെ  സമീപിക്കില്ല..

അതിനു  കാരണം  എന്തണാവോ? 




എന്നാല്‍  അധ്യാപകര്‍  ആവശ്യപ്പെട്ടാല്‍  ആ  ടീം  മുന്ന്ട്ട്  വരികയായി.




കുട്ടികള്‍  സ്വയം  പടം  പിടിക്കുമ്പോള്‍  അതില്‍  ചില  സംഗതികള്‍  എല്ലാമുണ്ട്.ചിലവ  കാണില്ല.

അവര്‍  ആക്ഷന്‍....കട്ട്.......അധികം  കാച്ചാറില്ല.

ഷോട്ട് ,ത്രഡ് എന്നീ  സങ്കേതങ്ങള്‍  അവര്‍  വിളിച്ചു  പറയാറില്ല.




എന്നാല്‍  അവര്‍ക്ക്  ടീമായി  പടം  ക്യാമറയില്‍  എടുക്കാന്‍  അറിയാം.

കമ്പ്യൂട്ടറില്‍  അതിനെ  എഡിറ്റ്‌  ചെയ്യുവാന്‍  അറിയാം.




പണ്ടത്തെ  പുരാണത്തില്‍  നാം  കേട്ടു.



"കാവ്യം  സുഖേയം  കഥ  രാഘവീയം 

കര്‍ത്താവ്  തുഞ്ചത്തുളവായ  ദിവ്യന്‍ 

ചൊല്ലുന്നതോ  ഭക്തിമയ സ്വരത്തില്‍  

ആനന്ദ  ലബ്ധിക്കിനിയെന്തു  വേണം?"



ഈ  കാലഘട്ടത്തില്‍  കുട്ടികളിലെ  പ്രതിഭകളെ  കണ്ടെത്തിയാല്‍ നമുക്ക് ആനന്ദ ലബ്ധിക്ക്‌ മറ്റെന്തു      വേണം?കാലം  മാറുന്നതിനനുസരിച്ച്  വിഷയങ്ങള്‍  മാറട്ടെ!!




പത്താം  ക്ലാസ്സിലെ  ആര്‍ട്ട്  അറ്റാക്ക്  എന്ന  കഥക്ക്  ഒരു  തുടര്‍ച്ചയായി കുട്ടികള്‍  അവതരിപ്പിച്ച ഈ ഹ്രസ്വചിത്രം  കാണുക.അഭിപ്രായങ്ങള്‍  അറിയിക്കുക.




പഠനം മനസ്സിനെ ഉണര്‍ത്തുമ്പോള്‍  നമ്മള്‍ പഴയ പാഠങ്ങള്‍ ഉപേക്ഷിക്കണം;പുതിയ പാഠങ്ങള്‍  നിര്‍മ്മിക്കണം   എന്ന്  കരുതുന്നവര്‍ക്ക്  കുട്ടികള്‍ നിര്‍മ്മിക്കുന്ന വീഡിയോകളും  സ്ലൈടുകളും ജീവന്‍  തുടിക്കുന്ന.................

പുതിയ    പാഠ പുസ്തകങ്ങളായിരിക്കും.അവയായിരിക്കും കുട്ടികളെ കാലങ്ങളോളം  മുന്നോട്ടു   നയിക്കുന്നത്  .......വളര്‍ത്തുന്നത്....അപ്പോള്‍   ഈ ടെലിസൃഷ്ടി  കാണുക.തീര്‍ച്ചയായും  കാണുക...അഭിപ്രായങ്ങള്‍  പറയുക.....



കമന്റ്  പെട്ടിയില്‍   നിങ്ങളുടെ  വിലപ്പെട്ട അഭിപ്രായങ്ങള്‍  നിക്ഷേപിക്കൂ..... 















ഫിലിപ്പ്