കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com


മജിസന്‍ മാഷ്‌ ഒരു ചിത്രകാരനാണ്.അനിമേഷന്‍ രംഗത്ത് അറിയപ്പെടുന്നു.തൃശൂരിലെ മാന്ദാമംഗലം സെന്റ്‌സെബാസ്ടിന്‍സ് ഹൈസ്കൂളില്‍ ഡ്രായിംഗ് മാസ്റ്റരാണ്.ഇംഗ്ലീഷ് പാഠ പുസ്തകങ്ങളുടെ വ്യാകരണത്തിനായി അദ്ദേഹം തയ്യാറാക്കിയ അനിമേഷന്‍ സി.ഡി. കുറെ പ്രചരിച്ചതാണ്.
മജിസന്‍ മാസ്റ്റര്‍ തന്റെ ഒരു അനുഭവം ഇവിടെ നമ്മോടെ പങ്കുവക്കുകയാണ്.അതാകട്ടെ മലയാളിയുടെ മാറിയ കലാഭിരുചിക്ക് ശക്തമായ തെളിവായി മാറുന്നു.ഒപ്പം പത്താം ക്ലാസ്സിലെ ആര്‍ട്ട് അറ്റാക്ക് എന്ന ചെറുകഥ വായനക്കാരില്‍ ഉണ്ടാക്കുന്ന വിചാരങ്ങള്‍ക്ക്‌ അനുഭവത്തിന്റെ പിന്‍ബലം നല്‍കുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ :
തൃശൂരിലെ ലളിത കലാ അക്കാദമിയിലെ ചിത്ര പ്രദര്‍ശനം. ചിത്രങ്ങള്‍ വളരെ ചിട്ടയോടെ ഇരിക്കുന്നു.എന്റെ ജീവിതത്തിന്റെ ഒരു ഭാഗമായ അവ ചുമരുകളിലെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി.ജനം വരട്ടെ.അവര്‍ ചിത്രങ്ങളെ കാണട്ടെ.
ഇങ്ങനെ മോഹിച്ചു ഞാന്‍ അവിടെ നിന്നു.എന്റെ ചിത്രങ്ങള്‍!!എന്റെ ഓമന സന്താനങ്ങള്‍!!

എന്റെ
ആദ്യത്തെ ചിത്ര പ്രദര്‍ശനം.
പതിവ് പോലെ ഓരോ ആളുകള്‍ വന്നു.അവര്‍ ഇടനാഴികളിലൂടെ കടന്നു പോയി.ഇടനാഴിയുടെ ഒരു മൂലയില്‍ നിന്നു.എനിക്ക് ആകാംക്ഷ പെരുകി .പക്ഷെ ഒന്നും ശ്രദ്ധിക്കാത്തതുപോലെ ഞാനവിടെ നിന്നു.അരമണിക്കൂര്‍ കഴിഞ്ഞു കുറേപ്പേര്‍ വന്നു.വന്നവര്‍ ചിത്രങ്ങളെ മാറി മാറി നോക്കി കടന്നു പോയി.ഒരു ചിത്രത്തിന്റെ മുന്‍പിലും ആരും തറഞ്ഞു നിന്നില്ല.