കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

ജൂണ്‍ കഴിഞ്ഞു.മലയാളം കേരള പാഠാവലിയിലെ  ഒന്നാം യൂണിറ്റ്‌ അവസാനിക്കുന്ന സമയം.കുട്ടികളുടെ പഠന നിലവാരം വിലയിരുത്താന്‍ സമയമായി എന്ന് തോന്നുന്നുണ്ട്.പല അധ്യാപകരും ക്ലാസ്സില്‍ ചോദ്യപേപ്പര്‍ നല്‍കിക്കഴിഞ്ഞു.ചെറിയ ചോദ്യങ്ങളില്‍ തുടങ്ങി വലിയതിലേക്ക് , പുസ്തകത്തില്‍ നിന്നും പുറത്തേക്ക് , എന്നിങ്ങനെ പലവിധ ചിന്തകളോടെ ചോദ്യങ്ങള്‍ ഉണ്ടാക്കുക എന്നത് വളരെ ക്ലേശമാണെന്ന്   എല്ലാവര്‍ക്കും അറിയാം.അതുകൊണ്ടാണ് മലയാളം ബ്ലോഗ്‌ ഇപ്പോള്‍ത്തന്നെ ഈ ചോദ്യപേപ്പര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.ഇത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉപകാരപ്പെടുമെന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.കമന്റുകള്‍ വളരെ അശുവാണ്‌. അറിയുന്നപോലെ കമന്റ് നല്‍കുക.പലരും ഇപ്പോഴും കമന്റടിക്കാന്‍ അറിയാത്തവരാണെന്നത് കഷ്ടം തന്നെ.ബ്ലോഗിലെ സന്ദര്‍ശകരുടെ എണ്ണം ബ്ലോഗിന്റെ സ്റ്റാറ്റില്‍ കാണാവുന്നതാണ്.അതില്‍ മുരിഞ്ഞപ്പേരീം ചോറും എന്ന പോസ്റ്റ്  ഇന്ന് (3/7/2011)

ഞായറാഴ്ച ദിവസം വരെ  608 പേര്‍  കണ്ടു കഴിഞ്ഞു.

അപ്പോള്‍ കമന്റ് ടൈപ്പ് ചെയ്യുവാന്‍ കൂടി മനസ്സ് വക്കണം

എന്ന് പറയുന്നു.
ബ്ലോഗ്‌ സ്റ്റാറ്റില്‍  കാണുന്ന  ഏതാനും പോസ്റ്റുകളുടെ

കാഴ്ചക്കാരുടെ  എണ്ണം  കാണാം.


അനുകൂലമായും പ്രതികൂലമായുമുള്ള കമന്റുകള്‍ ഇങ്ങട്ട് വരട്ടെ.


ചോദ്യപേപ്പര്‍ പി.ഡി.എഫ്