കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com



സ്ത്രീ പരുഷന്റേയോ , പുരുഷന്‍ സ്ത്രീയുടേയോ ശത്രുവല്ല. ഭൂമിയിലെ എല്ലാ ജൈവവ്യവസ്ഥയിലുമുള്ള രണ്ട് വിഭാഗങ്ങള്‍ മാത്രം. ഒത്തൊരുമയില്‍ പ്രവര്‍ത്തിച്ച് വിജയം കൈവരിക്കേണ്ട രണ്ട് ഘടകങ്ങള്‍. അതില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ് സ്ത്രീ.സ്ത്രീപഠനങ്ങള്‍ എന്നും നിലനിന്നിരുന്നു; കാഴ്ചപ്പാടുകള്‍ വ്യത്യസ്തങ്ങളായിരുന്നു എന്നു മാത്രം.




സ്ത്രീയ്ക്ക് വിധിച്ച സ്ഥാനം , സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചെല്ലാം അഭിപ്രായങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നു. പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും സ്ഥിതി ഒരുപോലെ തന്നെയായിരുന്നു.



കേരളത്തിലെ സജീവമായി രചനകള്‍ ചെയ്ത ആദ്യകാല ചെറുകഥാകാരീയായ കെ.സരസ്വതിയമ്മയെപ്പേലുള്ളവരുടെ ശബ്ദം ഒറ്റപ്പെട്ടതായി മാറി.വസ്ത്രധാരണം , ജീവിതത്തേടുള്ള സമീപനം , കാഴ്ചപ്പാട് എന്നിവയില്‍ എല്ലാം തന്നെ ഒരു നിഴലായി മാറാതിരിക്കാന്‍ സ്ത്രീയെ അവര്‍ സ്വതന്ത്ര വ്യക്തിത്വമാക്കി.



ഇരുചിറകുകളൊരുമയിലങ്ങനെ എന്ന പത്താം ക്ലാസ്സിലെ യൂണിറ്റു നല്‍കുന്ന ജീവിത പാഠം വായിക്കുക



ഇരുചിറകുകളൊരുമയിലങ്ങനെ .പി .ഡി .എഫ്









ധനം .എന്‍ .പി


മലയാളം അധ്യാപിക.


ഗവണ്‍മെന്റു ഹൈസ്ക്കൂള്‍ അഞ്ചേരി, തൃശൂര്‍.