കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.comപത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് പഠിക്കുവാനുള്ള നളചരിതത്തിലെ ആദ്യ ഭാഗം മാത്രമാണ് ഇവിടെ നല്‍കുന്നത്.ഇത് അധ്യാപകര്‍ക്ക് വളരെ ഉപകാരപ്പെടുമെന്നതില്‍ സംശയമില്ല.ഈ ഭാഗം ആലപിച്ചത് തൃശൂരില്‍ അധ്യാപകര്‍ക്കായി മലയാള ശാക്തീകരണ പരിശീലനത്തിന് നേതൃത്വം വഹിച്ച മുരളി മാഷാണ്.ഇത് റെക്കോര്‍ഡു ചെയ്തത് ഇരുപതു കിലോമീറ്റര്‍ ദൂരെയിരുന്നാണ്(മൊബൈലിലൂടെ).അതിനാല്‍ വളരെ സാധാരണമായ ചില സംസാരങ്ങള്‍ ഇതിനിടക്ക്‌ കേട്ടെന്നു വരും.അത് ക്ഷമിക്കുമല്ലോ? വൈകാതെ പാഠ ഭാഗം മുഴുവന്‍ നല്‍കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.എന്തായാലും പാഠ ഭാഗത്തെ കഥകളി ആലാപനം അറിയുവാന്‍ ഇത് കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അഭിപ്രായങ്ങള്‍ എഴുതുമല്ലോ? ഈ ഭാഗം കമ്പ്യൂട്ടറില്‍ സ്വന്തമാക്കുവാന്‍ സാധിക്കുന്നതാണ്.അത് മൊബൈലിലോ മറ്റു പ്ലെയറുകളിലോ സേവ് ചെയ്‌താല്‍ കുട്ടികളെ കേള്‍പ്പിക്കാം.


മുരളി മാഷോട് ഈയവസരത്തില്‍ എന്തെന്നില്ലാത്ത നന്ദിയും കടപ്പാടും നല്‍കുന്നു.മാഷിനെക്കുറിച്ചും വൈകാതെ എഴുതുന്നതാണ്.മുരളി മാഷ്‌ കഥകളി കലാകാരനാണ്.


മൊബൈലിലെ ഇന്റര്‍നെറ്റിലൂടെ ഇത് ലഭിക്കുവാന്‍ http://beam-it.com/dl/d13f21d/ ലിങ്ക് ബ്രൌസ് ചെയ്യുകഫിലിപ്പ്