ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ചില്ല് കൊട്ടാരങ്ങളില്‍ തിരനോട്ടവും പുറപ്പാടുമായി കഴിയുന്ന കഥകളി മലയാളത്തിന്റെ ഇപ്പോഴത്തെ തലമുറ മനസ്സലിഞ്ഞു ആസ്വദിക്കുന്ന കൌതുകകരമായ ഒരു ശില്പശാലയാണ് തൃശൂരിലെ അരിമ്പൂര്‍ ഹൈസ്ക്കൂളില്‍ അരങ്ങേറിയത്.ശില്പ്പശാലകള്‍ക്ക് ഒരു ചാരുത.....മാതൃക...യാണീ അരങ്ങേറ്റം.
"ഒരു സിനിമക്ക് പോകുന്നതും കഥകളിക്കു പോകുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്?സിനിമക്ക് പോകുമ്പോള്‍ കഥ അറിയില്ല.എന്നാല്‍ കഥകളിക്കു പോകുമ്പോള്‍ കഥ അറിയണം.എങ്കിലേ കഥകളി ആസ്വദിക്കുവാന്‍ കഴിയൂ."ശില്‍പ്പശാലയില്‍ കേട്ട ഒരു കൊച്ചു അവതരണം.