കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

മണിപ്രവാളത്തിന്റെ കാലഘട്ടത്തില്‍ സംസ്കൃതത്തില്‍ കവിത രചിക്കാത്ത ചെറുശ്ശേരിയുടെ കവന വൈദദ്ധ്യത്തെപ്പറ്റിയുള്ള ഈ ഒളിയമ്പിന് പണ്ട് ഒരു വിദ്വാന്‍ മറുപടി പറഞ്ഞതുപോലെ ഇളക്കിനോക്കിയാലോ?
നേരായിത്തീര്‍ന്ന കിനാവുകള്‍ വായിച്ചപ്പോള്‍ ചെറുശ്ശേരി ഭാഗവതത്തെ അതേപടി വിവര്‍ത്തനം ചെയ്ത ഒരു കവിയാണെന്ന് തോന്നിയോ? ഉണ്ടായിരിക്കില്ല.ഈയൊരു സന്ദര്‍ഭം നോക്കാം. ദേവകിയുടെ സ്നേഹപ്രകടനങ്ങള്‍ക്ക് മുമ്പേ യശോദ കൃഷ്ണനെ കണ്ടപ്പോള്‍ സന്തോഷക്കണ്ണീര്‍ വീഴ്ത്തിയതും വാത്സല്യം കൊണ്ട് രാജാവായ കൃഷ്ണനെ ഉണ്ണിക്കണ്ണനായി വിചാരിച്ചു മുകരുന്നതും
വായിച്ചപ്പോള്‍..
ഒന്ന് ചോദിക്കട്ടെ.ചെറുശ്ശേരി എന്തേ കൃഷ്ണനെ സ്നേഹിക്കാന്‍ യശോദയെ ആദ്യം പ്രേരിപ്പിച്ചു?
"ദേവകി തന്നെയും പൂണ്ടുനിന്നങ്ങനെ
മേവിനിന്നൊരു യശോദയപ്പോള്‍
കണ്ണനെ വന്നത് കണ്ടൊരുനേരത്ത്
കണ്ണുനീര്‍ വീഴ്ത്തിയണഞ്ഞു ചെമ്മേ."
ഒന്നുകൂടി ചോദിക്കട്ടെ?എന്തായിരിക്കാം ചെറുശ്ശേരി ഈ സന്ദര്‍ഭത്തില്‍ ചിന്തിച്ചത് ?
ജീവകഥനം
ക്രിസ്തുവർഷം 15- നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മലയാളം ഭാഷാകവിയാണു് പുരാതന കവിത്രയത്തില്‍ ഒരാളായിരുന്നു ഇദ്ദേഹം. ക്രി.വ 1466-75 കാലത്ത് കോലത്തുനാടുഭരിച്ചിരുന്ന ഉദയവർമന്റെ പണ്ഡിതസദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി നമ്പൂതിരി . ഭക്തി, ഫലിതം, ശൃംഗാരം എന്നീ ഭാവങ്ങളാണു് ചെറുശ്ശേരിയുടെ കാവ്യങ്ങളിൽ ദര്‍ശിക്കാനാവുന്നത്. സമകാലീനരായ മറ്റ് ഭാഷാകവികളിൽ നിന്നു് ഈ ശൈലി ഒട്ടും വ്യത്യസ്തമായിരുന്നില്ല . എങ്കിലും സംസ്കൃത ഭാഷയോട് കൂടുതൽ പ്രതിപത്തി പുലർത്തിയിരുന്ന മലനാട്ടിലെ കവികൾക്കിടയിൽ ഭാഷാകവിയായി ചെറുശ്ശേരി ഏറെ പ്രശസ്തനായിരുന്നു .
കൃഷ്ണഗാഥയാണുപ്രധാനകൃതി.മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും ആദ്യമായി കാണാന് കഴിയുന്നതു്‌ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന മനോഹര കൃതിയിലാണു്‌. സംസ്കൃത പദങ്ങളും തമിഴ് പദങ്ങളും ഏറെക്കുറെ ഉപേക്ഷിച്ച് ശുദ്ധമായ മലയാളത്തിലാണ് കൃഷ്ണഗാഥയുടെ രചന. അതുകൊണ്ടു തന്നേ മലയാളത്തിന്റെ ചരിത്രത്തില് കൃഷ്ണഗാഥയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട് .
മാനവിക്രമൻ സാമൂതിരിയുടെ സദസ്സിലെ അംഗമായിരുന്ന പൂനം നമ്പൂതിരി തന്നെയാണു് ചെറുശ്ശേരിനമ്പൂതിരിയെന്നു് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. കാണുന്നുണ്ട്.
ക്ലാസ് മുറി പ്രവര്‍ത്തനങ്ങള്‍
1.കവിത്രയത്തെക്കുറിച്ചുള്ള കുറിപ്പുകള്‍
2.കൃഷ്ണഗാഥയുടെ ഈണത്തില്‍ ഒന്നാം ക്ലാസിലേക്ക് ചേര്‍ന്നതിനെക്കുറിച്ചു 3.ഓര്‍മ്മക്കുറിപ്പ്‌ എഴുതാം
4.പാദത്തിലെ ഒരു സന്ദര്‍ഭം എടുത്തു ജിമ്പ് സോഫ്റ്റ്‌ വെയറില്‍ ചിത്രമുണ്ടാക്കാം.(ഇതിനു കുട്ടികള്‍ക്ക് ലഭിക്കുന്ന സമയം അവര്‍ കണ്ടെത്തട്ടെ)
5.പാഠഭാഗത്തുള്ള പഴയ വാക്കുകള്‍ കുട്ടികള്‍ കണ്ടെത്തട്ടെ (ഉദാ:ചെമ്മേ,മുകര്‍ന്നാള്‍ =അവള്‍ മുകര്‍ന്നു)
അവ ഇന്ന് ഉപയോഗിക്കാതിരിക്കുന്നതിനുള്ള കാരണങ്ങള്‍ കുട്ടികള്‍ ചര്‍ച്ച ചെയ്യട്ടെ.
6.കവിത ആലപിക്കുക
7.ശീഷകത്തിന്റെ ഔചിത്യം പറയുക. ശീര്‍ഷകത്തില്‍ കുട്ടികളുടെ ഏതെങ്കിലും സദൃശ സംഭവം എഴുതാം.
8.കവിതാ സന്ദര്‍ഭത്തെ കഥയാക്കാം.
9.ആസ്വാദനം എഴുതാം.
ആസ്വാദനത്തില്‍ ശ്രദ്ഥിക്കേണ്ട കാര്യങ്ങള്‍:
.കവിതാഭാഗത്തെ സൌന്ദര്യ രസങ്ങള്‍ അവതരിപ്പിക്കണം.
.കവിയുടെ പ്രയോഗ ഔചിത്യങ്ങള്‍ വേണം.
.കാവ്യത്തെ കൃത്യമായ വീക്ഷണത്തില്‍ അവതരിപ്പിക്കണം.
( ഓര്‍മ്മിക്കേണ്ടത്:മലയാളം രചനകള്‍ വെറും കത്തി വെക്കലല്ല .നമുക്ക് കാവ്യയുക്തികള്‍ഉണ്ടായിരിക്കണം.നാടകത്തില്‍ അത് ഡ്രാമാറ്റിക്ക് ആണെങ്കില്‍ സിനിമയില്‍ യുക്തി സിനിമാറ്റിക്കായിരിക്കും)
നേരായിത്തീര്‍ന്ന കിനാക്കള്‍ കേള്‍ക്കാം