കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com
തുഞ്ചത്ത്
രാമാനുജ എഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ്
എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായിജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ പേരല്ല രാമാനുജൻ എന്നുംചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് ഇന്നത്തെ മലപ്പുറം ജില്ലയിലെതിരൂരിനടുതായിരുന്നു ജനനം (ഇപ്പോൾ ഈ സ്ഥലം തുഞ്ചന്‍പറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണു്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരില്‍എഴുത്തച്ഛൻ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരുസ്ഥാനപ്പേരാണെന്നും രാമാനുജൻ എഴുത്തച്ഛനു ശേഷം പിൻ‌തലമുറയിൽ പെട്ടവർ ഈനാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു. കുടുംബപരമ്പയിൽചിലരാണ് താമസമാക്കി എന്നു കരുതപ്പെടുന്നു. പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നുംവിശ്വാസങ്ങളുണ്ട്.
ക്ലാസ് മുറിയിലെ പ്രവര്‍ത്തനങ്ങള്‍
1.ഈ പാഠഭാഗത്തുള്ള വാങ്മയചിത്രത്തിന്‍റെ (പാര്‍ത്ഥസാരഥീവര്‍ണന)പ്രത്യേകതകള്‍കണ്ടെത്താം.
2.കിളിപ്പാട്ടും കൃഷ്ണഗാഥയും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്താന്‍ പറയാം.
3.എഴുത്തച്ഛന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന സാമൂഹ്യ ജീര്‍ണതകളെ കുറിച്ചു കുറിപ്പെഴുതാം.(സൂചനകള്‍:.ജാതി വ്യവസ്ഥിതി(അമ്പലത്തിലെ വേദോച്ചാരണങ്ങള്‍ കീഴുജാതിക്കാര്‍കേട്ടെന്നു സംശയം തോന്നിയാല്‍ മ്ലേച്ചന്റെ ചെകിട്ടില്‍ ഈയം ഉരുക്കി ഒഴിച്ചുകൊടുക്ക) കേട്ടെന്നു .നമ്പൂതിരി ഭവനത്തിലെ വിധവകളുടെ ദുരിതം (പുനര്‍വിവാഹമില്ല,പടിപ്പുരയുലൂടെ പോകുവാന്‍ പാടില്ല .പകരം വേലി പൊളിച്ചു പുറത്തുപോകണം,അടുക്കളയില്‍ ശിഷ്ട്ടജീവിതം,തല മുണ്ഡനം ചെയ്യണം).നമ്പൂതിരി ഭവനത്തിലെ സ്ത്രീകളുടെ ദുരിതം ( മറക്കുട,പെഴച്ചു പോയാല്‍ പടിയടച്ചു മരിച്ചതായി സങ്കല്‍പ്പിച്ചുപിണ്ഡം വക്കുക,പിഴച്ഛവളെ പുറത്താക്കുമ്പോള്‍ പലപ്പോഴും താഴ്ന്ന ജാതിക്കാര്‍ അവളെ തട്ടികൊണ്ടുപോയി ഉപയോഗിച്ചു കൊല്ലുന്നു,പെഴച്ഛവളെ ഇല്ലക്കാര്‍ സാധനം എന്ന്വിളിക്കാ,).രാജാക്കന്മാര്‍ തമ്മില്‍ യുദ്ധം..കളരി ചേകവന്മാര്‍ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ അങ്കംകുറിക്കുക(അന്ന് പടയാളികളെ ബഹുമാനിച്ചിരുന്നതിനാല്‍ അമ്മമാര്‍ മക്കളെ പടയില്‍പോയി ചേരാന്‍ കുറെ വഴിപാടുകള്‍ നേര്‍ന്നിട്ടുണ്ടായിരിക്കാം...പുരാണങ്ങളില്‍ ധീരമൃത്യു അടയുന്നവരെ അപ്സരസ്സുകള്‍ പൂമാലയിട്ടു കൊണ്ടുപോകുന്നത് അവര്‍ സ്വപ്നം കണ്ടിരിക്കാം)
.അമ്പലങ്ങളില്‍ ഉണ്ടായിരുന്ന, വ്യഭിചാരവൃത്തിയായിപ്പോയ ദേവദാസീ സമ്പ്രദായം.)

സ്മാര്‍ത്ത വിചാരം എന്നറിയപ്പെട്ട വിചാരണ കാണണ്ടേ?

ഭീകരം തന്നെ അല്ലെ?

4.പാട്ട് പ്രസ്ഥാനത്തിലെ ചീരാമ കവിയുടെ രാമചരിതവും എഴുത്തച്ഛനും കൂടി ഒരു താരതമ്യക്കുറിപ്പ്‌ എഴുതാം.(രാമച്ചരിതത്തിലെ രണ്ടു വരി താഴെ നല്‍കുന്നു)
"കാനനങ്കളിലരന്‍ കളിറുമായ് കരിണിയായ്
കാര്‍നെടുംകണ്ണുമ തമ്മില്‍ വിളയാടി നടന്നാനനം

വടിവുള്ളാനവടിവായ് അവതരിത്താതിയെ

നല്ല വിനായകനെന്നോരമലനെ"

കുട്ടികളെ, വല്ലതും മനസ്സിലായോ? കവിത മലയാളം തന്നേ.അത്‌ മാത്രമല്ല, മലയാളത്തിലെ ആദ്യ കൃതിയിലെ ആദ്യ വരികളാണ്. ഇതിന്റെ സാരംപറയാം:കാടുകളില്‍ അരന്‍ എന്നാ വാക്കിലുള്ള ഹരന്‍(ശിവന്‍) കളിറായി(അതായത് അസ്സല്‍ഒരു ആനയായി)അപ്പോള്‍ കരിണിയായി (പിടിയാനയായിയെന്നു ചുരുക്കം) കാര്‍നെടുംകണ്ണുമപാര്‍വതി).അവര്‍ തമ്മില്‍ വിളയാടി നടന്നു ആനനം (മുഖം)നല്ല വടിവുള്ള ആനയുടെവടിവായി അവതരിച്ചു നല്ല വിനായകന്‍ (ഗണപതി)എന്‍ അമലനെ ......ഇപ്പോള്‍ വരികള്‍ ഇതു ഭാഷയാണ്‌? തമിഴല്ല ..പകരം മലയാളം തന്നെ.

രാമചരിതത്തിലെ ഈ വരികളില്‍ സംസ്കൃത ലിപികള്‍ കാണുന്നില്ല.സംസ്കൃത വാക്കുകള്‍ മലയാളത്തിലാണ് എഴുതുന്നത്‌.അതിനു തല്‍ഭവ ഭാഷാരൂപങ്ങള്‍ എന്ന് വിളിക്കാം.