കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com

[അണിയറ : പത്താം ക്ലാസില്‍ എഴുത്തച്ഛനെക്കുറിച്ചു ഓ.എന്‍.വി.രചിച്ച ലേഖനം കുട്ടികള്‍ക്ക് പഠിക്കുവാനുണ്ട് .അതില്‍ എഴുത്തച്ഛന്റെ പ്രശസ്തിക്കു കാരണമായ 3 ഘടകങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.ആ ഘടകങ്ങള്‍ ദേശം, ഭാഷ,കാലം എന്നിവയാണ്.ഈ പാഠഭാഗത്തിലെ സവിശേഷതകള്‍ ഉള്ളടക്കിയതാണീ ഈ കൊച്ചു രചന ]
എഴുത്തച്ഛന്റെ ഒരേയൊരു മകനാണ് രാജു. നന്നായി പഠിച്ചിരുന്ന ഒരു വിദ്യാര്‍ത്ഥിയായിരുന്നു.അമ്മയായിരുന്നു അവനെ പഠിപ്പിച്ചിരുന്നത്.പക്ഷെ അമ്മയുടെ മരണം അവനെ വല്ലാത്ത ദു:ഖത്തിലാഴ്ത്തുകയും പഠനത്തില്‍ ബലഹീനനാകുകയും ചെയ്തു.എഴുത്തച്ഛന്‍ തന്റെ മകന്‍ "ദേശം" എന്ന ഭൂമിശാസ്ത്രത്തിലും "ഭാഷ" എന്ന മലയാളത്തിലും "കാലം" എന്ന സാമൂഹ്യ വിഷയത്തിലും പിന്നോക്കമാണ് എന്ന് അറിഞ്ഞു അവനെ പ്രസിദ്ധനാക്കാന്‍ ശ്രമിക്കുന്നു.
രംഗം :1
എഴുത്തച്ഛന്‍:രാജു.നിനക്കെന്താ ഭൂമിശാസ്ത്രം പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിച്ചിട്ടുണ്ടല്ലോ?
രാജു:ഉത്തര കേരളത്തിലെ പഴയ പൊന്നാനി താലൂക്കിലെ തിരൂരിനടുത്ത് തൃക്കണ്ടിയൂരിലെ തുഞ്ചന്‍പറമ്പായ വലതുകൈയും സ്വാതികനായുള്ളോരു മനുഷ്യന്‍ ,മനുഷ്യ പദ്മേഷു രവി സ്വരൂപം ,ശാപം പറ്റി ഭൂമിയില്‍ വന്ന ഗന്ധര്‍വന്‍ എന്നീ വിശേഷണങ്ങളുള്ള എന്റെ തലച്ചോറുമാണ് ഇതിനു കാരണം.
രംഗം :2
രാജു തനിക്കു മലയാലത്തില ലഭിച്ച കോഴിമുട്ടയുമായി എഴുത്തച്ഛനരികില്‍ വന്നു.
എഴുത്തച്ഛന്‍:എന്താ?
രാജു:എനിക്ക് മലയാളം പരീക്ഷാ പേപ്പര്‍ കിട്ടി.
എഴുത്തച്ഛന്‍:എത്രയാ മാര്‍ക്ക്?
രാജു:അതൊന്നുമില്ല
എഴുത്തച്ഛന്‍:എന്താ അങ്ങിനെ നീ വന്നത്?നീ പഠിച്ചിട്ടല്ലേ പരീക്ഷ എഴുതിയത്?
രാജു:അതെ.പക്ഷെ,എനിക്ക് തമിഴ് പ്രഭാവമുള്ള പാട്ട് എന്ന പാഠവും സംസ്കൃത പ്രഭാവമുള്ള മണിപ്രവാളം എന്ന പാഠവും ഒരുമിച്ചു ഓര്‍മയില്‍ നില്‍ക്കുന്നില്ല.
എഴുത്തച്ഛന്‍:ഓ...നിനക്ക് ഞാന്‍ തമിഴ് പ്രഭാവമുള്ള പാട്ട് എന്ന പാഠവും സംസ്കൃത പ്രഭാവമുള്ള മണിപ്രവാളം എന്ന പാഠവും ചേര്‍ത്തു മലയാളഭാഷ എന്ന സംഗ്രഹം ഉണ്ടാക്കിത്തരാം.നീ അങ്ങനെ പഠിച്ചു മിടുക്കനാകണം.
രംഗം :3
രാജു തനിക്കു സാമൂഹ്യ ശാസ്ത്രത്തില്‍ ലഭിച്ച താറാമുട്ടയുമായിഎഴുത്തച്ഛനരികില്‍ എത്തി.
എഴുത്തച്ഛന്‍:എന്താ?
രാജു:എനിക്ക് സാമൂഹ്യശാസ്ത്രത്തിന്റെ പേപ്പര്‍ കിട്ടി.
എഴുത്തച്ഛന്‍:എന്താ നിനക്കിത്ര കുറവ്?നിനക്ക് പാഠഭാഗങ്ങള്‍ ഒട്ടും മനസ്സിലായിരുന്നില്ലേ?
രാജു:കുറച്ചു മാത്രമേ മനസ്സിലായുള്ളൂ.കാരണം ആ കാലഘട്ടത്തില്‍ എന്റെ വലതു കൈക്ക് വളരെ കഷ്ട്ടകാലമായിരുന്നു.സംബന്ധ സമ്പ്രദായം,ദേവദാസീ സമ്പ്രദായം തൊട്ടാല്‍ കൂടായ്മ എന്നിങ്ങനെ പല തരത്തിലുള്ള രോഗങ്ങള്‍ എന്നെ അലട്ടിയതിനാലാണ് എനിക്ക് മാര്‍ക്ക് കുറഞ്ഞത്‌.
എഴുത്തച്ഛന്‍:അപ്പോള്‍ ഈ രോഗങ്ങള്‍ക്കെതിരെ ഞാന്‍ ശ്വാശ്വത പരിഹാരം ലഭിക്കുവാനായി ഭക്തിപ്രസ്ഥാനം കവിത പവിത്ര മോതിരത്തില്‍ അരച്ചു നാവില്‍ ചാലിച്ചു തരാം.അപ്പോള്‍ നിന്റെ രോഗം സുഖപ്പെടും.
( ജെറി ജോണ്‍സന്‍ 10 ബി .തലോര്‍ ദീപ്തി ഹൈസ്ക്കൂള്‍ തൃശൂര്‍ )