കേരളത്തിലെ മുഴുവന്‍ മലയാളം അധ്യാപകരുടെയും കുട്ടികളുടെയും ഈ വാകമരത്തണലില്‍ എല്ലാ മലയാളികള്‍ക്കും ഇളവേല്‍ക്കാം
രചനകള്‍ അയയ്ക്കുക entemalaya@gmail.com


കുഞ്ചന്‍ നമ്പ്യാര്‍ കലക്കത്ത് ഭവനം

[പത്താം ക്ലാസുകാര്‍ക്ക് പഠിക്കുവാനും ആസ്വദിക്കുവാനുമുള്ള "രാവണന്‍ പിടിച്ച പുലിവാല്"തൃശൂരിലെ മാതാ മണ്ണംപെട്ട സ്കൂളിലെ കുറച്ചു കുട്ടികള്‍ മാറ്റിയെഴുതിയത് ഇവിടെ വായിക്കാം ]
ലാംഗുലം തുള്ളല്‍
എന്നാലിനിയൊരു കഥയുര ചെയ്യാം
എന്നുടെ ഗുരുവരനരുളിയപോലെ
ഓട്ടന്തുള്ളലില്‍ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതെ
നാരായണ ജയേ നാരായണ ജയേ
നാരായണ ജയേ നാരായണ ജയേ

കണ്ടില്ലിവിടെ രാജസദസ്സില്‍
ലങ്കാധിപനാം ദശമുഖധീരന്‍
സ്വന്തം കഴിവില്‍ ഗര്‍വുള്ളവനാം
അസുരന്നിവനോ രാവണരാജന്‍
അതാ വരുന്നു
അതാവരുന്നു ചതുര മുനീന്ദ്രന്‍
ലങ്കാരാജന് ഏഷണിയേറ്റാന്‍
നാരായണ ജയ ( 4)
ഏഷണി എന്താണറിയണമെങ്കില്‍
കണ്ണും കാതും കൂര്‍പ്പിച്ചോളൂ
ലങ്കാധിപനെ,കണ്ടോ അവിടെ
മാര്‍ക്കടരാജന്‍ ബാലിച്ചേട്ടന്‍
ബാലിച്ചേട്ടന്‍
മര്‍ക്കടരാജന്‍
കിഷ്ക്കിന്ധപുരിതന്നുടെയധിപന്‍
ഈരെഴുലകിന്നധിപതിയെന്നഹമ്മതിയോടെ വാനരരാജന്‍
വാനരരാജന്‍
അഹമതി തീര്‍ക്കാന്‍ രാവണനോളം പോന്നവരുണ്ടോ
ഇഹലോകത്തില്‍
ഇഹലോകത്തില്‍
ഭൂലോകത്തില്‍
പരലോകത്തില്‍
പാതാളത്തില്‍
നാരായണ ജയ( 4)
ഇത്ഥംകേട്ടു രാവണന്നയ്യോ കൊപാകുലനായ് ചാടിയെണീറ്റു
ചാടിയെണീറ്റു
ചാടിയെണീറ്റു
കോപത്തോടെ
ചെന്നൂ അരികെ
ബാലിക്കരികെ
അതാപിടിച്ചൂ..(ടക,ടക)
വാലു പിടിച്ചു(ടക,ടക,ടക,ടക)
രാവണനാ പുലിവാലു പിടിച്ചു
എന്നിട്ടെന്തായ് ,എന്നിട്ടെന്തായ് ( 2),രാവണനെന്തായ് ?
നാരായണ ജയ( 4)
ചുറ്റീ ബാലീ ലാംഗുലമാലെ
രാവണരാജന്‍ തന്നുടെ ഹസ്തം( 2)
ചതിവു പിണഞ്ഞൊരു ഭാവത്തോടെ
ദശമുഖനാമുഖനീമുഖമത് നോക്കീ( 2)
ആംഗ്യം കാട്ടീ ചതുര മുനീന്ദ്രന്‍
മറുഹസ്തത്താല്‍ വാലുപിടിക്കാന്‍ ( 2)
പിന്നീടെന്തായ്( 3)
രാവനനെന്തായ്?
നാരായണ ജയ( 4)
മുനിയുടെ ഭാവം കണ്ടോരുനേരം
വാലുപിടിച്ചൂ മറുഹസ്തത്താല്‍( 2)
പിന്നീടയ്യോ!പിന്നീടയ്യോ!
ഇരുപതു കൈകളും ലാംഗുലമാലെ ചുറ്റിവരിഞ്ഞൂ( 3)
വാനരവാലാല്‍ ചുറ്റിവരിഞ്ഞൂ
നാരായണ ജയ( 4)
ചെണ്ട പിണഞ്ഞൊരു നേരത്തയ്യോ
കരങ്ങളെല്ലാം തിരിച്ചെടുക്കാന്‍
പതിനെട്ടടവും
പതിനെട്ടടവും പയറ്റിനോക്കീ
ലങ്കാധിപനാം രാവണരാജന്‍
ചടുപിടു ത്ധടുതി പറന്നുയര്‍ന്നു
ദശകന്ധരനെ വായുവിലെറ്റി( 2)
സപ്തസരസ്സും താണ്ടിക്കൊണ്ട്
രാത്രിഞ്ചരനുടെ ഗാത്രമശേഷം
തീര്‍ത്ഥസ്നാനം ചെയ്യിപ്പിച്ചൂ
കൃതാര്‍ത്ഥനായീ ബാലി മടങ്ങീ
നാരായണ ജയ( 4)
നാരായണ ജയ( 4)
കഥകേട്ടല്ലോ നാട്ടുകാരെ
രാവണന്‍ പിടിച്ചത് പുലിവാല്ലല്ലേ..
നാരായണ ജയ( 4)

(ജാസ്മിന്‍,അര്‍ച്ചന,ശ്രദ്ധ,ആതിര,കൃഷ്ണപ്രിയ,നിവേദിത.ടി.ആര്‍(മാതാ ഹൈസ്ക്കൂല്‍,മണ്ണംപെട്ട ,തൃശൂര്‍)